വീട്ടിൽ എല്ലായിടത്തും എപ്പോഴും വൃത്തിയോടെയും സുഗന്ധത്തോടെ യും നിലനിർത്താൻ താൽപര്യമുള്ളവരാണ് ഓരോ വീട്ടമ്മമാരും. വീട്ടിലേക്ക് വിരുന്നുകാർ വരുന്ന സന്ദർഭങ്ങളിൽ വീടെല്ലാം മനോഹരമായി വെക്കാൻ എല്ലാവരും ശ്രദ്ധിക്കും. ഇനിമുതൽ വീട്ടിലുള്ള ഈ രണ്ട് സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് കുറഞ്ഞ ചെലവിൽ വീട് എല്ലാം സുഗന്ധപൂരിതം ആക്കാം. ബാത്റൂമിലെ മണം ഇല്ലാതാക്കാൻ.
കുറച്ച് ചെറുനാരങ്ങ, രണ്ടുമൂന്നു കർപ്പൂരം ഒരു തുണിയിൽ കെട്ടി ബാത്റൂമിലെ ഫ്ലഷിന്റെ അകത്തേക്ക് വച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഓരോ ഫ്രഷ് അടുക്കുമ്പോഴും നല്ല മണം ഉണ്ടാകും. അതുപോലെ വീട്ടിലെ ഡൈനിങ് ടേബിൾ വൃത്തിയാക്കാൻ. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കുക. ശേഷം അതിലേക്ക് കുറച്ച് നാരങ്ങ ഇട്ട് തിളപ്പിക്കുക. ചൂടാറിയശേഷം ഒരു കുപ്പിയിലേക്ക് അരിച്ച് മാറ്റുക.
അതിലേക്ക് കുറച്ചു കർപ്പൂരം പൊടിച്ച് ഇടുക. ശേഷം ആവശ്യത്തിനനുസരിച്ച് മേശയിൽ എല്ലാം ഒഴിച്ച് തുടച്ച് എടുക്കാവുന്നതാണ്. തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലാക്കി ബാത്റൂം ടൈലുകളിലും വാഷിംഗ് ബേസുകളിലും സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ നല്ല സുഗന്ധത്തോടെ എപ്പോഴും നിലനിൽക്കും.
അതുപോലെ തയ്യൽ അറിയുന്ന വീട്ടമ്മമാർക്ക് നൂലുകൾ ഇട്ടു വെക്കുന്ന പാത്രത്തിൽ നൂലുകൾ പരസ്പരം കെട്ടുപിണഞ്ഞ പോകാതിരിക്കാൻ നൂലുണ്ടയുടെ മുകളിലായി കാണുന്ന പേപ്പർ കത്തികൊണ്ട് ചെറുതായി വരഞ്ഞുകൊടുക്കുക. ശേഷം ചുറ്റി ബാക്കി വരുന്ന നൂല് ആ വിടവിലേക്ക് കയറ്റി വയ്ക്കുക. എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ഇത്തരം ടിപ്പുകൾ എല്ലാവരും പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.