ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തു പോയോ. എന്നാൽ ബാക്കി വരുന്ന ദോശ മാവുകൊണ്ട് ആരെയും കൊതിപ്പിക്കുന്ന ഒരു ഉഗ്രൻ പലഹാരം വളരെ പെട്ടന്നു തയ്യാറാക്കി എടുക്കാം. പുളിച്ചു പോകുന്ന ദോശമാവ് ഇനി കളയേണ്ടതില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് ദോശമാവ് എടുക്കുക.
അതിലേക്ക് ചെറുതായി അരിഞ്ഞ ഒരു സവാള, ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി, എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത്, ചെറുതായി അരിഞ്ഞ മല്ലിയില, ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത്, ഒരു പകുതി കാരറ്റ് ഗ്രേറ്റ് ചെയ്തത്, രണ്ട് ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ മൈദ പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
കാരറ്റ് ,മൈദ എന്നിവ ആവശ്യമെങ്കിൽ മാത്രം ചേർക്കുക. അതിനുശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വന്നതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും ഒരു സ്പൂൺ വീതം എടുത്ത് എണ്ണയിലേക്ക് ഇടുക. എല്ലാ ഭാഗങ്ങളും നന്നായി മൊരിയിച്ചെടുക്കുക.
ചെറിയ തീയിൽ വെച്ച് വറുത്തെടുക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. ഇതിന്റെ കൂടെ തേങ്ങ ചട്ട്ണിയാണ് വളരെയധികം നല്ല കോമ്പിനേഷൻ. എല്ലാ വീട്ടമ്മമാർക്കും ചെയ്തു നോക്കാൻ സാധിക്കുന്ന വ്യത്യസ്ത തരം വിഭവമാണിത്. എല്ലാവരും ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.