എല്ലാ ദിവസവും ചപ്പാത്തി ഒരേ രീതിയിൽ തന്നെ കഴിച്ച് മടുത്തു പോയവർ ഉണ്ടോ. അങ്ങനെയെങ്കിൽ ലെയർ ചപ്പാത്തി ഉണ്ടാക്കി നോക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ചപ്പാത്തി കുഴക്കുന്നതിന് ആവശ്യമായ ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക.
അതിനുശേഷം നന്നായി കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ 10 മിനിറ്റ് മാറ്റിവെക്കുക. അതിനു ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം ഓരോ ഉരുളകളും മൈദ പൊടിയിൽ മുക്കിയെടുത്ത് പരുത്തിയെടുക്കുക. പരത്തി എടുത്തതിനുശേഷം ചപ്പാത്തിയുടെ പകുതി ഭാഗത്ത് വെളിച്ചെണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം പകുതിയായി മടക്കി കൊടുക്കുക.
വീണ്ടും അതിന്റെ പകുതി ഭാഗത്ത് വെളിച്ചെണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം ചപ്പാത്തി വീണ്ടും മടക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം 4 ലയറുകൾ ഉള്ള ചപ്പാത്തി ഉണ്ടായിരിക്കുന്നത്. അതിനുശേഷം കുറച്ച് പൊടി തൂകി വീണ്ടും പരത്തിയെടുക്കുക. എല്ലാ ഉരുള കളും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കുക.
അതിനുശേഷം തയ്യാറാക്കിയ ഒരു ചപ്പാത്തിയും ഇട്ടു കൊടുക്കുക. ശേഷം രണ്ടു ഭാഗവും നന്നായി ചുട്ടെടുക്കുക. ഇപ്പോൾ നിങ്ങൾക്ക് ചപ്പാത്തി പൊന്തി വരുന്നത് കാണാം. ഈ രീതിയിൽ എല്ലാ ചപ്പാത്തിയും തയ്യാറാക്കുക. വ്യത്യസ്തമായ ഈ ചപ്പാത്തി എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.