എല്ലാവർക്കും തന്നെ പൊറോട്ട കഴിക്കാൻ വളരെ ഇഷ്ടമാണ്. നൂല് പോലുള്ള സോഫ്റ്റ് പൊറോട്ട വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാം. ഇനി എന്നും പൊറോട്ട കഴിക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 3 കപ്പ് മൈദ എടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക, അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ തൈര് ഒഴിക്കുക.
ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ്, മൂന്ന് ടീസ്പൂൺ ഓയിൽ. ഇവയെല്ലാം ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കിയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ചപ്പാത്തി മാവ് നേക്കാൾ കുറച്ചു ലൂസായി കുഴച്ചെടുക്കുക. അതിനുശേഷം അതിനു മുകളിൽ കുറച്ച് എണ്ണ ഒഴിച്ച് അടച്ച് ഒരു മണിക്കൂർ മാറ്റിവെക്കുക. അതിനുശേഷവും കയ്യിൽ എണ്ണ തടവി ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
അതിനുശേഷം പൊറോട്ട ഉണ്ടാക്കുന്ന പ്രതലത്തിൽ കുറച്ച് എണ്ണ തേച്ച് പരത്തിയെടുക്കുക. കനംകുറച്ച് തന്നെ പരത്തിയെടുക്കുക. ശേഷം അതിനു മുകളിൽ കുറച്ച് എണ്ണ തടവുക. അതിനു മുകളിൽ കുറച്ച് മൈദപ്പൊടി തൂവുക. ശേഷം ഒരു കത്തി ഉപയോഗിച്ച് ചെറിയ നീളത്തിൽ മുറിച്ചെടുക്കുക. ശേഷം രണ്ടു ഭാഗത്തുനിന്നും നീക്കി കൊടുക്കുക. അതിനുശേഷം ചുറ്റി എടുക്കുക.
ശേഷം കൈ കൊണ്ടു അമർത്തി പരത്തിയെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി തയ്യാറാക്കിവെച്ച ഓരോ പൊറോട്ടയും ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചുട്ടെടുക്കുക. പൊറോട്ട പാകം ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചെറിയ ചൂടോടുകൂടി തന്നെ വശങ്ങളിൽനിന്ന് തട്ടി കൊടുക്കുക. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ നൂൽ പൊറോട്ട വീട്ടിൽ ഉണ്ടാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.