എത്ര അഴുക്കുപിടിച്ച വിളക്കും പാത്രങ്ങളും ഇനി ഞൊടിയിടയിൽ വെട്ടിത്തിളങ്ങും. ഇത് കണ്ട് നിങ്ങൾ തീർച്ചയായും അതിശയിക്കും. | Easy Cleaning Tips

എല്ലാ വീടുകളിലും പഴയ ഓട്ടു പാത്രങ്ങളും വിളക്കുകളും ഉണ്ടായിരിക്കാം. കുറെ നാളുകൾക്കു ശേഷം അവയെല്ലാം ക്ലാവു പിടിച്ച വൃത്തികേട് ആകുന്നത് സ്വാഭാവികമാണ്. അതുപോലെതന്നെ അവ വൃത്തിയാക്കുന്നതിന് ഒരുപാട് കഷ്ടപ്പെടേണ്ടി വരും. അത്തരം പത്രങ്ങൾ വൃത്തിയാക്കി എടുക്കാൻ പല തരം കെമിക്കലുകൾ ലഭ്യമാണ്. എന്നാലിനി പരമ്പരാഗത രീതിയിൽ നിമിഷനേരംകൊണ്ട് പാത്രങ്ങളുടെ തനിമയൊന്നും നഷ്ടപ്പെടാതെ തന്നെ വൃത്തിയാക്കി എടുക്കാം.

എങ്ങനെയാണ് ഈ പാത്രങ്ങൾ വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു വലിയ പാത്രത്തിലേക്ക് ചൂടുവെള്ളം ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. അതിലേക്ക് 2 ടീസ്പൂൺ ഉപ്പും ചെറുനാരങ്ങ വലുപ്പത്തിൽ പുളിയും ചേർത്ത് നന്നായി വെള്ളത്തിൽ ലയിപ്പിക്കുക. ശേഷം അതിലേക്ക് വൃത്തിയാക്കേണ്ട പാത്രങ്ങൾ മുക്കിവയ്ക്കുക.

പത്ത് പതിനഞ്ച് മിനിറ്റിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചു കൊണ്ട് ഉരച്ചു കൊടുക്കുക. പാത്രത്തിൽ നിന്നും എല്ലാ അഴുക്കുകളും പോകുന്നത് കാണാം. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ എത്ര അഴുക്ക് പിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. പഴയ കാലങ്ങളിൽ എല്ലാം തന്നെ ഈ മാർഗ്ഗമായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്.

ദിവസം ഉപയോഗിക്കുന്ന ഇത്തരം പാത്രങ്ങളും വിളക്കുകളും വൃത്തിയാക്കുന്നതിന് കെമിക്കലുകൾ ഒന്നുംതന്നെ ഉപയോഗിക്കാതിരിക്കുക. സാധാരണ വീട്ടിലുള്ള ഈ രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ എല്ലാവരും ശ്രമിക്കുക. എല്ലാവരും ഇന്നുതന്നെ ഈ മാർഗം ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.