എന്റെ പൊന്നേ അസാധ്യ രുചിയാണ്. ചായ തിളച്ച് വരുന്ന നേരം കൊണ്ട് 2 മിനിറ്റിൽ പലഹാരം റെഡി. | Easy Evening Snack

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കഴിക്കാൻ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചായ തിളച്ച് വരുന്ന നേരം കൊണ്ട് അടിപൊളി പലഹാരം ചെയ്തെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഞാൻ നല്ല പഴുത്ത രണ്ടു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിയുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു അര ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക.

   

അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന നേത്രപ്പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം അതിലേയ്ക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം വേറൊരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് കാൽകപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക.

പഞ്ചസാര അലിയുന്നത് വരെ നന്നായി ബീറ്റ് ചെയ്ത് എടുക്കുക. അതിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർത്ത് കൊടുത്ത ഇളക്കുക. അതോടൊപ്പം നേത്ര പഴവും ചേർത്ത് കൊടുക്കുക. അതിലേക്ക് അരടീസ്പൂൺ ഏലയ്ക്കാപ്പൊടി ഒരു നുള്ള് ഉപ്പ്, കുറച്ച് സോഡാ പൊടി ചേർത്തു കൈ കൊണ്ട് നന്നായി ഇളക്കുക. ശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.

തയ്യാറാക്കിയ മാവിൽ നിന്നും കുറേശ്ശെ എടുത്ത് ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർന്ന് ചെറിയ ചൂടോടുകൂടെതന്നെ കഴിക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *