എലികൾ ഇനി കൂട്ടത്തോടെ വീട്ടിൽ നിന്നും ഓടും. ഈ സൂത്രങ്ങൾ ഇന്നു തന്നെ പരീക്ഷിച്ചു നോക്കാം. | Easy Way To Prevent Rats

മിക്കവാറും എല്ലാ വീടുകളിലും കാണുന്ന ക്ഷണിക്കപ്പെടാതെ അതിഥിയാണ് എലികൾ. പലതരം ആരോഗ്യപ്രശ്നങ്ങൾക്കും എലികൾ കാരണമാകുന്നുണ്ട്. ഇവയെ എത്രത്തോളം തുരത്തി ആയാലും വീണ്ടും വന്നു കൊണ്ടേയിരിക്കും. എന്നാലിനി വീട്ടിൽ നിന്ന് എലികളെ ഓടിക്കാൻ കുറച്ചു മാർഗങ്ങൾ പരിചയപ്പെടാം. ആദ്യം തന്നെ എരുക്ക് മരത്തിൽ നിന്നും കുറച്ച് ചില്ലകൾ പൊട്ടിക്കുക. അതിനുശേഷം എലികൾ വരുന്ന ഭാഗത്തായി വെക്കുക. എരുക്ക് ഇലയിൽ നിന്നും വരുന്ന മണം എലികളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

അടുത്ത വഴി ഒരു തക്കാളിയുടെ പകുതിഭാഗം എടുക്കുക. തക്കാളിയുടെ മുറിച്ചെടുത്ത ഭാഗത്തായി കുറച്ച് ശർക്കരയും എരുവുള്ള മുളകുപൊടിയും തേച്ച് പിടിപ്പിക്കുക. അതിനുശേഷം എലികൾ വരുന്ന ഭാഗത്തായി വച്ചു കൊടുക്കുക. അടുത്തതായി എലിയെ കൊന്നു കളയുന്നതിനുള്ള ഒരു മാർഗ്ഗം നോക്കാം. അതിനാൽ ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ ആട്ട എടുക്കുക. അതിലേക്ക് രണ്ടുമൂന്നു പാരസെറ്റമോള് പൊടിച്ചു ചേർക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കോൾഗേറ്റ് ഇട്ട് കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി എടുത്ത് എലികൾ വരുന്ന ഭാഗത്തായി വച്ച് കൊടുക്കുക. തുടർച്ചയായി ചെയ്യുകയാണെങ്കിൽ എലികൾ ചത്തു പോകുന്നത് കാണാം. എലികളെ ഓടിക്കുന്നതിന് നേരത്തെ പറഞ്ഞ രണ്ടു മാർഗ്ഗങ്ങളെല്ലാം തുടരെത്തുടരെ യായി ചെയ്യുമ്പോൾ മാത്രമാണ് നാം പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ തുടർച്ചയായി തന്നെ ആ മാർഗ്ഗങ്ങൾ പരീക്ഷിക്കുക. ഇനി എലികളെ കൊല്ലുന്നതിനായി ഒരുപാട് പൈസ ചെലവാക്കി പുറത്തുനിന്നും വിഷമം വേടിക്കേണ്ടതില്ല. അല്ലാതെ തന്നെ വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ അതിനുള്ള മാർഗ്ഗങ്ങൾ ഉണ്ടാക്കാം. എലി ശല്യം ധാരാളമുള്ള വീട്ടിലെ വീട്ടമ്മമാർ ഇന്നുതന്നെ ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.