ഗോതമ്പു പൊടി ഉപയോഗിച്ച് വ്യത്യസ്തമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെയധികം ഇഷ്ടപ്പെടും. എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് ശർക്കര ഇട്ടു കൊടുക്കുക. അതിലേക്ക് കാൽകപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക. അതേ സമയം മറ്റൊരു പാത്രത്തിൽ ഒരു കപ്പു ഗോതമ്പുപൊടി എടുക്കുക.
അതിലേക്ക് അര ടീ സ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, രണ്ടും നുള്ള് ഉപ്പ് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അരക്കപ്പ് പാലും കാൽ കപ്പ് തൈരും ചേർത്ത് കട്ടയില്ലാതെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരക്കപ്പ് ഓയിലും, അലിയിച്ചെടുത്ത ശർക്കരയും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക.
അതിനുശേഷം അപ്പം ഉണ്ടാക്കുന്നതിനായി ഒരേ വലിപ്പമുള്ള ചെറിയ പാത്രങ്ങൾ എടുക്കുക. അതിൽ എല്ലാം നെയ്യോ അല്ലെങ്കിൽ വെളിച്ചെണ്ണയോ തേച്ചുപിടിപ്പിക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവ് പാത്രത്തിന്റെ പകുതിയോളം ഒഴിച്ചു കൊടുക്കുക. അതേ സമയം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ ആയി വെക്കുക. വെള്ളം ചൂടായതിനു ശേഷം അതിനുമുകളിൽ ഒരു തട്ട് വെച്ച് മാവൊഴിച്ച് ഓരോ പത്രങ്ങളും നിരത്തി വെക്കുക.
അതിനുശേഷം അരമണിക്കൂർ നേരം ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം ഓരോന്നായി പുറത്തെടുത്ത് തണുക്കാനായി മാറ്റിവെക്കുക. അതിനുശേഷം പാത്രത്തിൽ നിന്നും അടർത്തിമാറ്റി എടുക്കുക. വളരെ എളുപ്പത്തിലും കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഈ പലഹാരം എല്ലാവരും ഇന്നുതന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.