അടുക്കള വൃത്തിയായി സംരക്ഷിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. ചെറിയ അശ്രദ്ധ കൊണ്ടുപോലും അടുക്കള വൃത്തികേട് ആകാനുള്ള സാധ്യതയും കൂടുതലാണ്. അടുക്കളയിലെ മൂന്ന് വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനി ഒരു കുപ്പി മാത്രം മതി. പാത്രം കഴുകുന്നതിനായി സാധാരണ സ്പോഞ്ച് സ്ക്രബ്ബർ, സ്റ്റീൽ സ്ക്രബർ എന്നിവയാണ് ഉപയോഗിക്കാറുള്ളത്.
ഇത് ഉപയോഗിച്ചതിന് ശേഷവും വെള്ളം അവശേഷിക്കുകയും കിച്ചൻ സിങ്ക് വൃത്തികേട് ആക്കുകയും ചെയ്യുന്നു. ഈ പ്രശ്നത്തെ ഒരു കുപ്പി കൊണ്ട് പരിഹരിക്കാം. ഒരു കുപ്പി എടുത്ത് പകുതി മുറിക്കുക. അതിനുശേഷം മൂടിയുള്ള ഭാഗം മൂടി കളഞ്ഞു തലകീഴായി കുപ്പിയുടെ ഉള്ളിലേക്ക് വയ്ക്കുക. ഇതിനകത്ത് സ്ക്രബർ വയ്ക്കുകയാണെങ്കിൽ അതിൽ അവശേഷിക്കുന്ന വെള്ളം എല്ലാം താഴത്തെ കുപ്പിയിലേക്ക് ശേഖരിക്കപ്പെടുന്നു.
അതുപോലെ കിച്ചൻ സിങ്ക് വളരെ പെട്ടന്ന് തന്നെ ബ്ലോക്ക് ആകാനുള്ള സാധ്യതയുണ്ട്. ഇത് ഇല്ലാതാക്കാൻ ഒരു കുപ്പി മുറിച്ചു മൂടിയുള്ള ഭാഗം കളയുക. മറ്റേ ഭാഗം കൊണ്ട് സിങ്കിന്റെ വെള്ളം പോകുന്ന ഭാഗത്ത് നല്ലതുപോലെ പ്രസ് ചെയ്തു കൊണ്ടിരുന്നാൽ ബ്ലോക്ക് എല്ലാം തന്നെ നീക്കം ചെയ്യപ്പെടും. അതുപോലെ തന്നെ മറ്റൊരു പ്രശ്നം ആണ്. കിച്ചൻ സിങ്കിന്റെ അകത്ത് വേസ്റ്റ് അടിച്ചു കൂടുന്നത്.
അത് പെട്ടെന്ന് ബ്ലോക്ക് വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. അത് ഇല്ലാതാക്കാൻ ഒരു പ്ലാസ്റ്റിക് പാത്രത്തിന്റെ മൂടി എടുത്തു സിങ്കിൽ വെള്ളം പോകുന്ന ഭാഗത്തിന്റെ അളവിൽ മുറിച്ച് ചെറിയ ദ്വാരങ്ങൾ ഇട്ട് അതിലേക്ക് ഇറക്കിവെക്കുക. വേസ്റ്റ് ഒന്നും തന്നെ ഉള്ളിലേക്ക് പോകാതെ തടയുന്നു. വളരെ ഉപയോഗപ്രദമായ ഈ മൂന്ന് ടിപ്പുകളും ഇന്നു തന്നെ എല്ലാവരും പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.