പൊറോട്ട ഇതുവരെ ശരിയായിലേ? സേവനാഴിയിൽ നല്ല സോഫ്റ്റ്‌ നൂൽ പൊറോട്ട എളുപ്പത്തിൽ റെഡിയാക്കാം.

മലയാളികൾക്ക് എന്നും കഴിച്ചു കൊതിതീരാത്ത ഭക്ഷണപദാർത്ഥമാണ് പൊറോട്ട. ഹോട്ടലിൽ നിന്ന് ലഭിക്കുന്നത് പോലുള്ള സോഫ്റ്റ്‌ പൊറോട്ട വീട്ടിൽ തയ്യാറാക്കുന്നതിന് കുറേ മാർഗ്ഗങ്ങളുണ്ട്. അവയെല്ലാം പരീക്ഷിച്ചാൽ തന്നെയും സോഫ്റ്റായ നൂല് പോലെയുള്ള പൊറോട്ട ഉണ്ടാക്കാൻ വീട്ടമ്മമാർക്ക് പലപ്പോഴും സാധിക്കാതെ പോകാറുണ്ട്.

ഇപ്പോൾ ഒട്ടും വീശിയടിക്കാതെ തന്നെ എല്ലാ വീട്ടിലും സുലഭമായി കാണുന്ന സേവനാഴി ഉപയോഗിച്ചുകൊണ്ട് സോഫ്റ്റായ നൂല് പോലുള്ള പൊറോട്ട തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 4 കപ്പ് മൈദ എടുക്കുക. ഇതിലേക്ക് രണ്ടു മുട്ട, ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ പഞ്ചസാര, എന്നിവയും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.

ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ ലൂസായി കുഴച്ചെടുക്കുക. ശേഷം അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ മാറ്റിവയ്ക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവ് അനുയോജ്യമായ അച്ച്‌ തിരഞ്ഞെടുത്ത ശേഷം സേവനാഴിയിലേക്ക് നിറയ്ക്കുക. അതിനുശേഷം പരത്തുന്ന പ്രതലത്തിലേക്ക് മാവ് ഇടുക. അതിനു മുകളിലെക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം തയ്യാറാക്കിയ മാവിനെ മൂന്നു വിരലിനിടയിൽ വെച്ച് ചുറ്റിച്ച് എടുക്കുക.

ഇത് അര മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കുക. അതിനുശേഷം കൈകൊണ്ട് നന്നായി പരത്തിയെടുക്കുക. ശേഷം ചൂടായ പാനിലിട്ട് ആവശ്യത്തിന് ഓയിലും ഒഴിച്ച് പൊറോട്ട ചുട്ടെടുക്കാം. അതിനുശേഷം ചൂട് അധികം പോകുന്നതിനു മുമ്പ് തന്നെ പൊറോട്ടയുടെ നാല് സൈഡും തട്ടി ലയറുകൾ തിരിക്കുക. ഇനിയാർക്കും വീട്ടിൽ ഈ മാർഗത്തിലൂടെ ഈസിയായി നൂൽ പൊറോട്ട തയ്യാറാക്കാം.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.