എല്ലാ വീടുകളിലും വീട്ടമ്മമാർ ബ്രേക്ഫാസ്റ്റിനും ലഞ്ചിനു മായി വ്യത്യസ്തതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കായി ബ്രേക്ഫാസ്റ്റിനും ലഞ്ചിനുമായി ഒരുപോലെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഒരു വിഭവം ഉണ്ടാക്കി നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു കപ്പ് ഗോതമ്പുപൊടി എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക.
ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. അടുത്തതായി അതിലേക്ക് ആവശ്യമായ ഫിലിങ്ങ് തയ്യാറാക്കാം. ഇതിനായി പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് എരുവിനു ആവശ്യമായ പച്ചമുളക് ചേർക്കുക.
ശേഷം അതിലേക്ക് ഒരു സവാള ചെറുകഷണങ്ങളാക്കി അരിഞ്ഞതും ചേർത്ത് വാട്ടിയെടുക്കുക. സവാള വഴന്നുവന്നതിനു ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ സ്പൂൺ ഗരം മസാലയും ഒരുപിടി മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് മൂന്ന് ഉരുളൻകിഴങ്ങ് നന്നായി പുഴുങ്ങി ഉടച്ചത് ചേർത്ത് ഇളക്കിയോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി തയ്യാറാക്കിവെച്ച മാവിൽനിന്നും ചെറിയ ഉരുളകൾ എടുത്ത് ചപ്പാത്തിക്ക് പരത്തുന്നത് പോലെ വട്ടത്തിൽ പരത്തി അതിലേക്ക് തയ്യാറാക്കിവെച്ച ഫില്ലിംഗ് ചേർത്ത് കൊടുത്ത് ത്രികോണാകൃതിയിൽ മടക്കി എടുക്കുക. അതിനുശേഷം ഒരു പാനിൽ കുറച്ച് എണ്ണ തടവി അതിലേക്ക് തയ്യാറാക്കിയ ഓരോന്നും ഇട്ടുകൊടുത്ത് നന്നായി മൊരിയിച്ചെടുക്കുക. വളരെ ആരോഗ്യകരവും രുചികരവുമായ ഒരു വിഭവം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഏതുനേരവും കഴിക്കാൻ സാധിക്കുന്ന ഒരു വിഭവമാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.