വളരെ കുറഞ്ഞ ചെലവിൽ ടോയ്‌ലറ്റ് ക്ലീനർ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ടോയ്ലറ്റ് ക്ലീനിംഗ് ഇനി വളരെ എളുപ്പത്തിൽ തീർക്കാം. | Easy Toilet Cleaning Tip

വീട്ടിൽ ജോലികൾ തീർക്കുന്നതിന് ധാരാളം കുറുക്കുവഴികൾ നോക്കുന്നവർ ആയിരിക്കും ഓരോ വീട്ടമ്മമാരും. വീട്ടിൽ വളരെയധികം വൃത്തിയായിരിക്കേണ്ട ഒരു ഭാഗമാണ് ടോയ്ലറ്റ്. വീട്ടിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത്തിനു ഉപയോഗിക്കുന്ന ടോയ്ലറ്റ് ക്ലീനറുകൾ വാങ്ങാൻ ഒരുപാട് പൈസ ചെലവാക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ വീട്ടിൽ തന്നെ ടോയ്ലറ്റ് ക്ലീനർ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നാല് ടീസ്പൂൺ സോഡാ പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പൊടിയുപ്പ് ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ വിനാഗിരി ഒഴിക്കുക. അതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക.

ശേഷം എല്ലാംകൂടി ഇളക്കി യോജിപ്പിക്കുക. പിന്നെ വിനാഗിരിക്ക് പകരമായി നാരങ്ങാ നീരോ കോൺഫ്ലവറിന് പകരമായി മൈദപ്പൊടിയോ ചേർക്കാവുന്നതാണ്. ശേഷം ഉരുട്ടി എടുക്കാൻ പറ്റുന്ന പരുവത്തിൽ മാവ് തയ്യാറാക്കുക. ആവശ്യമെങ്കിൽ മാത്രം ഡിഷ് വാഷ് ഒഴിച്ചുകൊടുക്കുക.

അതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മി ചെറിയ ഉണ്ടകൾ ആക്കിയെടുക്കുക. ആവശ്യമെങ്കിൽ വെയിലത്തു വച്ച് ഉണക്കി എടുക്കാവുന്നതുമാണ്. ടോയ്‌ലറ്റ് ക്ലീനിങ് മാത്രമല്ല കിച്ചൻ സിങ്ക് വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാം. തയ്യാറാക്കിവെച്ച ഉണ്ടകൾ ഒരെണ്ണം ടോയ്‌ലെറ്റിൽ ഇട്ട് പത്ത് പതിനഞ്ച് മിനിറ്റിനുശേഷം ഫ്ലഷ് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.