മനോഹരമായ പൂവ് ഉണ്ടാക്കുന്ന ഈ ചെടി കണ്ടവരുണ്ടോ. ഉണ്ടെങ്കിൽ ഇതിന്റെ പേര് പറയാമോ. ഇതിന്റെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ അറിയാതിരിക്കരുത്. | Benefits Of Coat Button

നമ്മളെല്ലാം വഴിയരികിൽ കണ്ടുമുട്ടാറുള്ള ചെടിയാണിത്. നീളത്തിലുള്ള തണ്ടിൽ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്ന കാഴ്ച വളരെ മനോഹരമായതാണ്. ഒടിയൻ പച്ച എന്നാണ് നാം സ്ഥിരം കാണുന്ന ഈ ചെടിയുടെ പേര്. ഇത് ഒരു ഔഷധസസ്യമാണ്. നീർവാർച്ചയുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. ഫ്ലവനോയിടുകൾ,പോളിസാക്രൈടുകൾ, ഫാറ്റി ആസിഡ്, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ പൂവിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിക്കും.

   

ത്വക്കിനെ ബാധിക്കുന്ന പുഴുക്കടി, ഫംഗസ് രോഗങ്ങൾ എന്നിവയിൽ ഇല്ലാതാക്കൽ ഈ ചെടി ഉപയോഗപ്പെടുത്താറുണ്ട്. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളിൽ ഇതിന്റെ ഇല പിഴിഞ്ഞ് പുരട്ടുന്നത് പെട്ടെന്ന് തന്നെ മുറിവുണങ്ങാൻ സഹായിക്കുന്നു. അതുകൊണ്ടായിരിക്കാം ഈ ചെടി മുറിയൻ പച്ച എന്ന പേരിലും അറിയപ്പെടുന്നത്.

ഇതിൽ ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ പ്രാണികളെ അകറ്റാനും ഈ ചെടി ഉപയോഗിച്ച് വരാറുണ്ട്. കീടനാശിനികളെ ഇല്ലാതാക്കാനും ഇതിന്റെ ഇലയുടെ നീര് ഉപയോഗിച്ചുവരുന്നു. വീട്ടിൽ ഉണ്ടാകുന്ന കൊതുക് ശല്യം ഇല്ലാതാക്കാൻ ഇതിന്റെ ഇല കനലിൽ ഇട്ട് പുകക്കുന്നത് വളരെ ഗുണപ്രദമായിരിക്കും.

ഈ ചെടിയുടെ ഇലയിട്ട് എണ്ണകാച്ചി ഉപയോഗിക്കുകയാണെങ്കിൽ താരൻ, മുടി കൊഴിച്ചിൽ എന്നിവയെ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നു. കൂടാതെ ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചിൽ എന്നിവയൊക്കെ ഇല്ലാതാക്കാൻ ആയുർവേദത്തിൽ ഈ ചെടിയുടെ ഇല ഉപയോഗിച്ച് വരുന്നു. ഇനിയും ഈ ചെടിയെ നിസ്സാരമായി കാണാതെ പല ആരോഗ്യപ്രശ്നങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *