രാവിലെ ബ്രേക്ക് ഫാസ്റ്റ് അവിൽ ഉപയോഗിച്ച് ഒരു വിഭവം തയ്യാറാക്കിയാലോ. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും വളരെയധികം രുചികരവുമായ ഒരു വിഭവം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് അവലെടുത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് ചേർക്കുക. നന്നായി മൂത്തു വന്നതിനുശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, മൂന്ന് പച്ചമുളക്, ഒരു ചെറിയ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ വറ്റൽ മുളക് പൊടിച്ചത്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക.
സവാള വാടി വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു നുള്ള് കായപ്പൊടി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. വന്നതിനുശേഷം അതിലേക്ക് കുറച്ചു തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.
അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന അവിൽ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വെള്ളമെല്ലാം തന്നെ വറ്റി നിന്നും വിട്ടു വരുന്ന വരവും ആകുമ്പോൾ ഇറക്കി വയ്ക്കുക. ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം ആവിയിൽ അഞ്ച് മിനിറ്റ് വേവിച്ചെടുക്കുക. വളരെയധികം ആരോഗ്യ പ്രദമായ ഈ ബ്രേക്ഫാസ്റ്റ് എല്ലാവരും ഇന്നു തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.