ഓരോ വ്യക്തിയുടെയും വ്യക്തിത്വം നിർണയിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ് വസ്ത്രങ്ങൾ. വസ്ത്രങ്ങളെല്ലാം വൃത്തിയോടെയും കൃത്യമായും ധരിക്കാനും പരിപാലിക്കാനും നാം ശ്രദ്ധിക്കണം. വസ്ത്രങ്ങൾ വടിപോലെ നിർത്തുന്നതിലും വസ്ത്രങ്ങളിൽ സുഗന്ധം പരത്തുന്നതിനുമായി ധാരാളം സാധനങ്ങൾ ഇന്ന് വാങ്ങിക്കാൻ കിട്ടും. അവയെല്ലാം എത്ര വില ഉണ്ടെങ്കിൽ തന്നെയും നാമെല്ലാം വാങ്ങുകയും ചെയ്യും.
അതിനെല്ലാം എല്ലാ വീട്ടമ്മമാരും ഒരുപാട് പൈസ ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. വീട്ടിൽ തന്നെ ഒരു ഫാബ്രിക് സോഫ്റ്റ്നർ ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് അര കപ്പ് വിനാഗിരി ഒഴിക്കുക. അതിലേക്ക് അരക്കപ്പ് ഹെയർ കണ്ടീഷണർ ചേർക്കുക.
ഏതു തരം സ്മെൽ ഉള്ള ഹെയർ കണ്ടീഷണറും നിങ്ങളുടെ ഇഷ്ടമനുസരിച്ച് ചേർക്കാവുന്നതാണ്. അതിനായി ഒരുപാട് വില കൂടുതൽ ഉള്ളത് വാങ്ങണമെന്നില്ല. കുറഞ്ഞ വിലയിൽ കിട്ടുന്നത് വാങ്ങിയാൽ മതി. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കുറച്ചധികം സമയമെടുത്തു തന്നെ ഇളക്കിയോജിപ്പിക്കുക. ഒട്ടും തന്നെ തരികൾ ഇല്ലാതെ ഇളക്കിയോജിപ്പിക്കുക. അതിനു ശേഷം ഒരു കുപ്പിയിൽ ഒഴിച്ച് സൂക്ഷിക്കുക.
അതിനുശേഷം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കുമ്പോൾ തുണി കഴുകി എടുത്തതിന് ശേഷം ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് ആവശ്യത്തിന് ഒഴിച്ച് കലക്കി തുണികൾ എല്ലാം മുക്കി എടുക്കാവുന്നതാണ്. ഇനി തുണികളിൽ സുഗന്ധം ഉണ്ടാക്കാൻ ഒരുപാട് പൈസ ചെലവാക്കേണ്ടതില്ല. ഇതു തന്നെ തയ്യാറാക്കി വക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.