വീട്ടമ്മമാർ ഇതൊന്നും ഇനി അറിയാതെ പോകരുത്. അടുക്കള ഇനി എന്നും പുതിയത് പോലെ കാത്തുസൂക്ഷിക്കാം. | Easy Kitchen Tips

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കള വൃത്തിയാക്കുക എന്നത് വളരെയധികം സമയമെടുത്ത് ചെയ്യുന്ന ജോലിയാണ്. പാചകം കഴിഞ്ഞാലും അതിനുശേഷമുള്ള പണികൾ ആയിരിക്കും ഒരുപാട് സമയം എടുക്കുന്നത്. അടുക്കളയിൽ വീട്ടമ്മമാർ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യം തന്നെ അടുക്കളയിൽ കഴുകാനുള്ള പാത്രങ്ങൾ എല്ലാം തന്നെ കൂട്ടി ഇടാതെ യഥാസമയം വൃത്തിയാക്കിയെടുക്കുക.

അതുപോലെതന്നെ പാചക സമയത്ത് എടുക്കുന്ന ഓരോ പാത്രങ്ങളും അതാത് സമയത്ത് തന്നെ എടുത്തു വെക്കുക. അതിനായി മറ്റൊരു സമയം മാറ്റി വെക്കേണ്ടതില്ല. പച്ചക്കറിയോ മറ്റൊ അരിയുകയാണെങ്കിൽ അതിൽനിന്നുണ്ടാകുന്ന വേസ്റ്റ് ഒരു പാത്രത്തിലേക്കോ പേപ്പറിലേക്കോ വയ്ക്കുകയാണെങ്കിൽ അടുക്കള വൃത്തിയായി സൂക്ഷിക്കാം. അടുക്കളയിൽ എപ്പോഴും പെരുമാറുന്ന സാധനങ്ങളെല്ലാം തന്നെ പെട്ടന്ന് കിട്ടാൻ പാകത്തിൽ ഒതുക്കി വെക്കുക.

അതുപോലെതന്നെ ഭക്ഷണം കഴിക്കാൻ പോകുന്നതിനു മുൻപായി അടുക്കളയിലുള്ള വൃത്തികേട് ആയിരിക്കുന്ന പത്രങ്ങളെല്ലാം തന്നെ കഴുകി വൃത്തിയാക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഭക്ഷണം കഴിച്ചശേഷം കഴുകേണ്ട പത്രങ്ങളുടെ എണ്ണം വളരെ കുറവായിരിക്കും. അടുക്കളയിലെ ജോലികളെല്ലാം കഴിഞ്ഞതിനുശേഷം കൃത്യമായിത്തന്നെ അടുക്കള വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കുക. അതിനായി സമയം വേറെ മാറ്റി വെക്കേണ്ടതില്ല.

അതുപോലെ രാത്രിയിൽ കിടക്കുന്നതിന് മുമ്പായി അടുക്കളയിലെ എല്ലാ ഭാഗവും വൃത്തിയാക്കി തുടച്ച് ഓരോ പാത്രങ്ങളും അതിന്റെതായ സ്ഥലത്ത് വെക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നും രാത്രി പാത്രങ്ങൾ കഴുകിയതിനുശേഷം കിച്ചൻ സിങ്ക് വൃത്തിയായി കഴുകിയെടുക്കുക. ഇത്തരം കാര്യങ്ങൾ കൃത്യമായി പാലിച്ചു പോവുകയാണെങ്കിൽ അടുക്കള എന്നും വൃത്തിയോടെയും ഭംഗിയോടെയും നിൽക്കുന്നതായിരിക്കും. എല്ലാ വീട്ടമ്മമാരും ഈ രീതികൾ ഇന്നു തന്നെ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.