ബ്രേക്ക്ഫാസ്റ്റ് ഇനി എന്തെളുപ്പം. ഗോതമ്പുപൊടി ഉണ്ടെങ്കിൽ ഇതുപോലൊരു ദോശ ഉണ്ടാക്കിനോക്കൂ. ഇത് വേറെ ലെവൽ ആണ്. | Easy Breakfast Recipe

രാവിലെ ബ്രേക്ക്ഫാസ്റ്റ് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് ഗോതമ്പ് ദോശ. എന്നും ഒരേ രീതിയിൽ തന്നെ ഗോതമ്പുദോശ ഉണ്ടാകുമ്പോൾ കഴിക്കുന്നവർക്ക് വളരെയധികം മടുപ്പുണ്ടാക്കും. ഇതുപോലെ ഗോതമ്പ് ദോശ ഉണ്ടാക്കുകയാണെങ്കിൽ എത്ര ഇഷ്ടമില്ലാത്ത വരും വീണ്ടും വീണ്ടും കഴിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതിന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇടുക.

അതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിനു വെള്ളം ചേർത്ത് ദോശമാവു പോലെ തയ്യാറാക്കുക. മാവ് തയ്യാറായതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ വറ്റൽ മുളക് ചതച്ചത്, ആവശ്യത്തിന് മല്ലിയിലയും ചേർത്ത് കൊടുക്കുക. ഇവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ഈ മാവ് അൽപസമയം മാറ്റിവെക്കണം എന്നുണ്ടെങ്കിൽ മാറ്റി വെക്കാവുന്നതാണ്. അതിനുശേഷം ആവശ്യമുണ്ടെങ്കിൽ വെള്ളം ചേർക്കുക. ശേഷം ദോശ ഉണ്ടാക്കുന്ന പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. പാൻ ചൂടായതിനു ശേഷം മാവ് ഒഴിച്ചു കൊടുക്കുക. ഒരുപാട് വെള്ളം ചേർത്തത് കൊണ്ട് തന്നെ മാവ് ഒഴിച്ചതിന് ശേഷം പരത്തേണ്ടതില്ല. അതിനുശേഷം ദോശയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് നല്ലതുപോലെ മൊരിയിച്ചെടുക്കുക.

ഈ ദോശ മൊരിയിച്ച് കഴിക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ രുചി മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇതിന്റെ കൂടെ തേങ്ങ ചട്ണിയോ തക്കാളി ചട്ടിണിയോ നല്ല കോമ്പിനേഷനാണ്. ഇനിയെല്ലാവരും ഗോതമ്പുദോശ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. ഇന്ന് തന്നെ തയ്യാറാക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.