ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ. ഇനിയും ഇതറിയാതെ പോകരുത്. | Benefits Of Raisins

ഭക്ഷണപദാർത്ഥങ്ങളിൽ രുചി ഉണ്ടാക്കുന്നതിനും ഭംഗി ഉണ്ടാക്കുന്നതിനും ആയി ഉണക്കമുന്തിരി നാം ധാരാളം ഉപയോഗിച്ച് വരാറുണ്ട്. എന്നാൽ അതിലടങ്ങിയിരിക്കുന്ന ധാരാളം ഗുണഗണങ്ങളെ പറ്റി നാം ഇനിയും അറിയാതെ പോകരുത്. ഉണക്കമുന്തിരി രണ്ടുതരത്തിലുണ്ട് കറുപ്പ് നിറത്തിലും മഞ്ഞ നിറത്തിലും. ഉണക്കമുന്തിരിയുടെ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധ പ്രശ്നങ്ങൾക്കും ദഹന പ്രശ്നങ്ങൾക്കും ഇത് വളരെ വലിയ പരിഹാരമാണ്. ഉണക്കമുന്തിരിയിൽ അടയിരിക്കുന്ന ധാതുക്കൾ, അയൺ, വൈറ്റമിൻ ബി കോംപ്ലക്സ്, എന്നിവ അനീമിയ ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യും.

   

ഉണക്കമുന്തിരിയിൽ കാൽസ്യം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലുകളുടെ വളർച്ചയെ അത് വളരെയധികം ഫലപ്രദമാണ്. സ്ത്രീകളിലുണ്ടാകുന്ന എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾക്ക് ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. വയറിനുള്ളിലെ ടോക്സിനുകളെ പുറന്തള്ളാനും ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, ഫ്ലക്ടോസ് എന്നിവ ശരീരത്തിന് ഊർജം നൽകാൻ വളരെ നല്ലതാണ്. ഇതിൽ ധാരാളം മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ദിവസം ഉണക്കമുന്തിരി കഴിക്കുന്നത് സഹായിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഹൃദയാരോഗ്യത്തിന് വളരെയധികം നല്ലതാണ്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൃത്യമായി നടത്തുകയും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ കുട്ടികൾക്ക് അവരുടെ പല്ലുകളുടെ ആരോഗ്യത്തിന് ദിവസവും കഴിക്കാൻ കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് പല്ലിന്റെ ഇനാമൽ സംരക്ഷിക്കുന്നു.

ഉറക്കമില്ലായ്മയും ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. ഉണക്കമുന്തിരി രക്തസമ്മർദ്ദത്തെ നിയന്ത്രിച് ഗുണകരമായ ആരോഗ്യം പ്രദാനം ചെയ്യുന്നു. ചർമത്തിന് നിറം വർദ്ധിപ്പിക്കാനും ചർമം മിനുസമുള്ളതാക്കുവാനും ഉണക്കമുന്തിരി ദിവസം കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആർജിനൈൻ എന്ന അമിനോആസിഡ് അടങ്ങിയിരിക്കുന്നതിനാൽ പുരുഷന്മാരുടെ ഉദ്ധാരണത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യപരിപാലനത്തിൽ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *