വീട്ടിൽ മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം. നാലുമണി പലഹാരത്തിന് വ്യത്യസ്തത ആഗ്രഹിക്കുന്ന വീട്ടമ്മമാർ ഇതുപോലെ ചെയ്തു നോക്കൂ. ആദ്യം തന്നെ ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ടു വലിയ സവാള അരിഞ്ഞത്, പച്ചമുളക് മൂന്നെണ്ണം അരച്ചെടുത്തത്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് നന്നായി വാട്ടിയെടുക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺമഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ പെരുംജീരകപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി വഴന്നു വന്നതിനുശേഷം 150 ഗ്രാം വേവിച്ച് പൊടിച്ചെടുത്ത എല്ലില്ലാത്ത ചിക്കൻ ചേർത്ത് ഇളക്കുക. ചിക്കൻ ആവശ്യമെങ്കിൽ മാത്രം ചേർക്കാവുന്നതാണ് അല്ലെങ്കിൽ ചേർക്കേണ്ടതില്ല.
ശേഷം ആവശ്യത്തിന് മല്ലിയിലയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ടു വലിയ ഉരുളൻകിഴങ്ങ് പുഴുങ്ങി ഉടച്ചത് ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം മിക്സിയുടെ ജാർ ലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കോൺ ഫ്ലവർ, ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് കുരുമുളകുപൊടി ഇട്ട് നന്നായി അടിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
അതുപോലെതന്നെ ഒരു പാത്രത്തിൽ പൊടിച്ച ബ്രഡും മറ്റൊരു പാത്രത്തിൽ കുറച്ച് മൈദ പൊടിയും മാറ്റിവെക്കുക. ശേഷം പുഴുങ്ങിയ മുട്ട എടുത്ത് ആദ്യം മൈദയിൽ മുക്കിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച ഫില്ലിംഗ് മുട്ടയിൽ നന്നായി പൊതിഞ്ഞ് എടുക്കുക. അതിനുശേഷം മുട്ടയിൽ മുക്കി പൊടിച്ച ബ്രെഡിൽ പൊതിഞ്ഞു എടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി മുട്ട വറുത്ത് എടുക്കാവുന്നതാണ്. വളരെ രുചികരവും പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം ഈ രീതിയിൽ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.