പഴം ഉണ്ടെങ്കിൽ. ആരും ഇതുവരെ ചിന്തിച്ചു നോക്കാത്ത ഒരു വിഭവം തയ്യാറാക്കാം. ഇതിന്റെ രുചി സൂപ്പറാ. |Tasty Banana Snack

നേത്രപ്പഴം ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വ്യത്യസ്തമായ വിഭവം തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികളെ ഇടിക്കാൻ ഇന്നു തന്നെ തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു 2 സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കശുവണ്ടി ഒന്നര ടീസ്പൂൺ ഉണക്കമുന്തിരിയും ചേർത്ത് വറുത്തെടുക്കുക.

അതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് നാല് ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാര എല്ലാം അലിഞ്ഞ് തേങ്ങ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. ശേഷം തീ ഓഫ് ചെയ്തു മറ്റൊരു പാത്രത്തിലേക്ക് പകർത്തിവെക്കാം. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ച് ഒരു ടീസ്പൂൺ പാൽപ്പൊടി, ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നല്ല പഴുത്ത നേന്ത്രപ്പഴം എടുത്തത് നീളത്തിൽ മുറിച്ചെടുക്കുക.

വളരെ കനം കുറഞ്ഞ് മുറിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം കുഴിയുള്ള ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് എല്ലാ ഭാഗത്തും നന്നായി പുരട്ടി കൊടുക്കുക. അതിനുശേഷം മുറിച്ചു വെച്ച നേന്ത്രപ്പഴം ഓരോന്നായി നിരത്തി വെക്കുക. പാത്രത്തിന്റെ എല്ലാ ഭാഗവും പഴം കൊണ്ട് നന്നായി ഫിൽ ചെയ്യുക. അതിനുശേഷം തയ്യാറാക്കിയ മുട്ടയുടെ മിക്സ് പഴത്തിനു മുകളിൽ ആയി തേച്ചു കൊടുക്കുക. അതിനുശേഷം അതിനുമുകളിലായി തയ്യാറാക്കിയ തേങ്ങാ മിക്സ് നിരത്തി കൊടുക്കുക.

ശേഷം അതിനുമുകളിലായി മുറിച്ചു വെച്ച പഴം ഇട്ട് ഈ രീതിയിൽ എല്ലാം തയ്യാറാക്കുക. ഏറ്റവും അവസാനം പഴം നിരത്തി അതിനുമുകളിലായി മുട്ടയുടെ മിക്സ് നന്നായി ഒഴിച്ച് കവർ ചെയ്യുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. ഒരു ഭാഗം നന്നായി വെന്തു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് കമിഴ്ത്തി രണ്ടാമത്തെ ഭാഗവും നന്നായി വേവിച്ചെടുക്കുക. പാകം ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി മുറിച്ച് എടുക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ സാധിക്കുന്ന ഈ വിഭവം ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.