ചോറുണ്ണാൻ ഒരുപാട് കറികളുടെ ഒന്നും ആവശ്യകത ഇല്ല. രുചികരമായ ഒരു കറി ഉണ്ടെങ്കിൽ അതു തന്നെ ധാരാളം. ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഒഴിച്ച് കറി ഉണ്ടാക്കി നോക്കാം. സമയമില്ലാത്ത വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ഉപകാരപ്രദമാകും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അരകപ്പ് നാളികേരം, രണ്ട് പച്ചമുളക്, രണ്ടു വെളുത്തുള്ളി, കാൽ ടീ സ്പൂൺ ജീരകം, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
അതിനു ശേഷം ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് 150 ഗ്രാം വെണ്ടക്ക ചെറുകഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് നന്നായി വാട്ടിയെടുക്കുക.വെണ്ടയ്ക്ക നല്ലതുപോലെ വാടി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി വഴറ്റിയെടുക്കുക.
ശേഷം അരച്ച് വെച്ചിരിക്കുന്ന തേങ്ങാ ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. അതേസമയം കറിക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം മീഡിയം തീയിൽ വെച്ച് തിളപ്പിച്ചെടുക്കുക. ചെറിയ തിള വന്നതിനുശേഷം ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക. കൂടെ ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ശേഷം ചെറുതായി ഒന്ന് തിളപ്പിച്ചെടുക്കുക.
തീ ഓഫ് ചെയ്യുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ഇട്ടു കൊടുക്കുക. ഉലുവ മൂത്ത് വന്നതിനുശേഷം രണ്ടു വറ്റൽമുളക്, കറിവേപ്പില ഇട്ട് വറുത്ത് കറിയിലേക്ക് ചേർത്ത് കൊടുക്കുക. വളരെ രുചികരവും വ്യത്യസ്തവുമായ ഒരു കറി ഈ രീതിയിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.