അടുക്കളയിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാത്ത വീട്ടമ്മമാർ ഉണ്ടാകില്ല. എണ്ണ ഉപയോഗിക്കാതെ ആരോഗ്യത്തിനും ദോഷം വരാത്ത രീതിയിൽ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ വീട്ടമ്മമാർ ആശ്രയിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. എന്നാൽ ചില നോൺസ്റ്റിക്ക് പാത്രങ്ങൾ കുറച്ചുനാൾ ഉപയോഗിച്ചതിനു ശേഷം അതിന്റെ കോട്ടിങ് എല്ലാം തന്നെ പെട്ടന്ന് പോകാൻ ഇടയാക്കുന്നു.
വീട്ടമ്മമാരുടെ ഈ പ്രശ്നത്തെ ഇനി പെട്ടന്ന് പരിഹരിക്കാം. നോൺസ്റ്റിക് പാത്രങ്ങൾ പുതിയതായി വാങ്ങുമ്പോൾ അതിനുള്ളിൽ അല്പം വെളിച്ചെണ്ണ പുരട്ടി വെക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് അതിന്റെ കോട്ടിങ് പോകാതെ നിലനിൽക്കും. അതുപോലെതന്നെ നോൺസ്റ്റിക് പാൻ അടുപ്പിൽ വെക്കുമ്പോൾ ഒരിക്കലും ഹൈ ഫ്രെയിമിൽ വച്ച് ചൂടാകരുത്.
അതുപോലെ നോൺസ്റ്റിക് പാത്രങ്ങളിലൽ പാചകം ചെയ്തതിനു ശേഷം ഉടനെതന്നെ വെള്ളമൊഴിച്ച് തണുപ്പിക്കാതെ അത് അല്പസമയം വെച്ച് താനേ അതിന്റെ ചൂടാറുന്നതിനു അനുവദിക്കുക. അതിനു ശേഷം കഴുകി എടുക്കാവുന്നതാണ്. നോൺസ്റ്റിക് പാത്രങ്ങൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ചെറിയ ചൂടുവെള്ളത്തിൽ പാത്രം കഴുകുന്ന സോപ്പ് ഇട്ടു ആ വെള്ളം ഉപയോഗിച്ച് സ്പോഞ്ച് കൊണ്ട് സാവധാനത്തിൽ നോൺസ്റ്റിക് പാൻ കഴുകിയെടുക്കുക.
അതിനുശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുക. പാത്രങ്ങൾ എടുത്തു വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നോൺസ്റ്റിക്ക് പാത്രങ്ങൾക്ക് മുകളിലായി മറ്റൊരു പാത്രം വെക്കാതിരിക്കുക. അതുപോലെ നോൺസ്റ്റിക്ക് പാത്രങ്ങളിൽ സ്റ്റീൽ കൈലുകൾ ഉപയോഗിച്ച് ഇളക്കാതിരിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നോൺസ്റ്റിക്ക് പാത്രങ്ങൾ കുറെനാൾ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.