ചായയോടൊപ്പം കറുമുറെ കഴിക്കുന്ന പലഹാരങ്ങൾ ഉണ്ടെങ്കിൽ ഒരു പ്രത്യേക രസം തന്നെയാണ്. കറുത്ത കടല ഉപയോഗിച്ച് കറുമുറെ കഴിക്കാൻ ഒരു നാലു മണിപലഹാരം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി ആദ്യം തന്നെ ഒരു കപ്പ് കടല കുതിർത്ത് വെക്കുക. അതിനുശേഷം ഒരു കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പത്രത്തിൽ കുതിർത്തുവച്ച കടല ഇട്ട് ഇറക്കി വക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ കടലയിലേക്ക് വെള്ളം ഉറങ്ങുകയില്ല. കടല നന്നായി വേവിച്ച് എടുക്കുക. അതേസമയം ഒരു മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് കടല ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം കായം, ഒരു ടീസ്പൂൺ പെരുംജീരകം, അരടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് മൂന്ന് സ്പൂൺ അരിപ്പൊടി, അര സ്പൂൺ വെളുത്തുള്ളി അരച്ചത്, എരുവിന് ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് മാവ് പരുവത്തിലാക്കുക. അതിനുശേഷം അതിലേക്ക് വേവിച്ചുവെച്ച കടല ഇട്ടു കൊടുക്കുക. നന്നായി ഇളക്കി അര മണിക്കൂർ മാറ്റി വയ്ക്കുക.
അതിനുശേഷം ഒരു പാനിലേക്ക് ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം കൈകൊണ്ട് കുറേശ്ശെയായി കടല ഇട്ടു കൊടുക്കുക. അതിനുശേഷം നന്നായി പൊരിച്ചെടുക്കുക. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന കടല വറുത്തത് ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.