പാത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കടുത്ത കറകൾ വൃത്തിയാക്കുന്നതിന് വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടോ. ബാത്ത്റൂം ടൈലുകളും വാഷിംഗ് ബേസണുകളും വൃത്തിയാക്കുന്നതിന് ഒരുപാട് സമയം ചെലവായി പോകുന്നുണ്ടോ. സോപ്പ് ഉപയോഗിച്ച് എത്ര ഉരച്ച് വൃത്തിയാക്കിയിട്ടും കറകൾ പോകുന്നിലേ. ഇപ്പോൾ വീട്ടമ്മമാർ നേരിടുന്ന ഇത്തരം പ്രശ്നങ്ങളൊക്കെ ഇനി ഉടനടി മാറ്റിയെടുക്കാൻ ഒരു എളുപ്പ മാർഗം ഉണ്ട്.
പലരുടെയും വീടുകളിൽ ഇരുമ്പൻ പുളി ഉണ്ടായിരിക്കും. ഒരു ഉപയോഗവും ഇല്ലാതെ അവയെല്ലാം കേടായി പോകുന്നതും ഉണ്ടാകും. എന്നാൽ അതുപയോഗിച്ച് എത്ര കടുത്ത കറകളും വേഗം തന്നെ ഇല്ലാതാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആവേശത്തിന് ഇരുമ്പാമ്പുളി എടുത്ത് മിക്സിയിൽ വെള്ളം ചേർക്കാതെ തന്നെ നന്നായി അരച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് അരിപ്പ കൊണ്ട് അരിച്ചു മാറ്റുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം അഴുക്കുപിടിച്ച പാത്രങ്ങളിൽ എല്ലാം തന്നെ നന്നായി തേച്ചു കൊടുക്കുക. 10 മിനിറ്റ് അതുപോലെതന്നെ വയ്ക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് പാത്രങ്ങൾ ഉരച്ചു കൊടുക്കുക. ശേഷം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കുക.
അതുപോലെതന്നെ ബാത്റൂം ടൈലുകളിലും വാഷിംഗ് ബേസണുകളിലും അഴുക്കുപിടിച്ച ഭാഗങ്ങളിലെല്ലാം തന്നെ തയ്യാറാക്കിയ മിശ്രിതം ഒഴിച്ചുകൊടുക്കുക. ശേഷം ഒരു 15 മിനിറ്റ് അതുപോലെതന്നെ വെക്കുക. ശേഷം നന്നായി ഉരച്ചു വൃത്തിയാക്കി വെള്ളമുപയോഗിച്ച് കഴുകിയെടുക്കുക. ഈ രീതിയിൽ അഴുക്കുപിടിച്ച സ്റ്റീൽ പൈപ്പുകൾ എല്ലാം വൃത്തിയാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.