രാവിലെയും വൈകുന്നേരവും മാത്രമല്ല ഏതുനേരവും കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു വിഭവം പരിചയപ്പെടാം. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാൻ ആയാലും ഇതൊന്ന് ഉണ്ടാക്കിനോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കിയെടുക്കുക.
അതിലേക്ക് കുറച്ച് ആയി വെള്ളമൊഴിച്ച് ചപ്പാത്തി മാവ് തയ്യാറാക്കുന്നതു പോലെ കുഴച്ചെടുക്കുക. ശേഷം 5 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ ഒരു ഫിലിങ്ങ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 3 ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് കൊടുക്കുക. അതിലേക്ക് ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക. എരുവിന് ആവശ്യമായ പച്ചമുളക് ഇട്ട് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് കൊടുക്കുക. ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
അടുത്തതായി തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകളായി ഉരുട്ടി എടുത്ത് ചപ്പാത്തി പരുവത്തിൽ പരത്തിയെടുക്കുക. അതിനുമുകളിലായി തയ്യാറാക്കിവെച്ച ഫില്ലിംഗ് ഇട്ടു കൊടുക്കുക. അതിനുമുകളിൽ മറ്റൊരു ചപ്പാത്തി പരത്തി ഇട്ട് കൊടുക്കുക. ചപ്പാത്തിയുടെ വശങ്ങൾ എല്ലാം തന്നെ ഒട്ടിച്ചു കൊടുക്കുക. അതിനുമുകളിലായി വീണ്ടും ഫില്ലിങ് നിറച് പരത്തിയ ഒരു ചപ്പാത്തി കൂടി വച്ച് കൊടുക്കുക. ശേഷം അതിന്റെ വശങ്ങളെല്ലാം നല്ലതുപോലെ ഒട്ടിച്ചു കൊടുക്കുക.
അടുത്തതായി ഒരു പാത്രത്തിൽ ചൂടാക്കി അതിനു മുകളിലായി ഒരു തട്ട് വച്ച് കൊടുക്കുക. ശേഷം തയ്യാറാക്കിവെച്ച വിഭവം അതിനു മുകളിലായി വച്ച് 10 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് എടുക്കാവുന്നതാണ്. മറ്റൊരു രീതിയിൽ ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ അരിപ്പൊടിയും ഒരു ടീസ്പൂൺ മൈദയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കലക്കി വെക്കുക. അതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ഓരോ കഷ്ണവും മുക്കി ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.