വഴിയരികിൽ ധാരാളമായി ഈ ചെടി കണ്ടവർ ഉണ്ടോ. എങ്കിൽ ഇതിന്റെ പേരുപറയാമോ. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോവലേ. | Benefits Of Kayyoonni

നാട്ടിൻപുറത്തെ വഴിയരികിലും പറമ്പുകളിലും ധാരാളമായി കാണുന്ന ഒരു ചെടിയാണ്‌ കയ്യൂന്നി. ദശപുഷ്പങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു ചെടിയാണിത്. മുടിവളർച്ചക്ക് വളരെയധികം ഫലപ്രദമായ ഒരു ചെടിയാണ് കയ്യൂന്നി. ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങൾക്കും കയ്യൂന്നി വളരെയധികം ഗുണകരമാണ്. കരൾ രോഗങ്ങൾക്കും ബുദ്ധിവികാസത്തിനും വളരെയധികം പേരുകേട്ട ചെടിയാണിത്.

കഞ്ഞുണ്ണി, കരിയലാങ്കണ്ണി, കയ്യെണ്ണ, കഞ്ഞുണ്യം എന്നീ പേരുകളിലെല്ലാം ഈ ചെടി അറിയപ്പെടുന്നു. മുടി വളർച്ച, മുടി കൊഴിച്ചിൽ, താരൻ എന്നിവയ്ക്കെല്ലാം കയ്യൂന്നി എണ്ണ കാച്ചി തലയിൽ തേക്കുന്നത് വളരെയധികം ഗുണകരമാണ്. കരൾ രോഗങ്ങൾക്ക് ടോണിക് ആയി ആയുർവേദത്തിൽ ഈ ചെടി ഉപയോഗിക്കാറുണ്ട്. വാതസംബന്ധമായ രോഗങ്ങൾക്ക് ഇത് വളരെയധികം ഗുണകരമാണ്.

കയ്യൂന്നിയിൽ അടങ്ങിയിരിക്കുന്ന ഹൈപോഗ്ലൈസമിക് ഘടകം പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ത്വക്ക് രോഗങ്ങൾക്കും ശരീരത്തിന്റെ തണുപ്പിനും രക്തച്ഛംക്രമണം എന്നിവയ്ക്കെല്ലാം ഇത് വളരെയധികം ഗുണകരമാണ്. ഉദര കൃമി ഇല്ലാതാക്കാൻ കയൂന്നിയും ആവണക്കെണ്ണയും അരച്ച് ദിവസം കഴിക്കുന്നത് നല്ലതാണ്.

ചുമ, വലിവ്, ഒച്ചയടപ്പ് എന്നിവയ്ക്കെല്ലാം കയ്യോന്നി വളരെ നല്ല മരുന്നാണ്. മഞ്ഞപ്പിത്തം, നിശാന്തത, തലവേദന, നീർക്കെട്ട്, കാഴ്ച കുറവ് എന്നിവയ്ക്കെല്ലാം കയ്യൂന്നി വളരെ നല്ല പ്രയോജനം ചെയ്യുന്നു. തേൾ വിഷബാധയ്ക്ക് കയ്യോന്നി അരച്ച് പുരട്ടുന്നതും കഴിക്കുന്നതും നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന ഫംഗസ് ബാധയ്ക്ക് കയ്യോന്നി നല്ല മരുന്നാണ്. കയ്യോന്നി ഇനി പറിച്ച് കളയാതെ ആരോഗ്യപ്രദമായി ഉപയോഗിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.