ഇതു രണ്ടും ചേർന്നാൽ ഇത്ര രുചിയോ. ഇത് ആരും ചെയ്ത് നോക്കാതിരിക്കലേ. | Easy Evening Snack

വൈകുന്നേരങ്ങളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കാൻ എല്ലാവർക്കും ഒരു പ്രത്യേക താല്പര്യം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ നാലുമണി പലഹാരങ്ങളിൽ എന്നും വ്യത്യസ്തത കൊണ്ടുവരാൻ ഓരോ വീട്ടമ്മമാരും ശ്രദ്ധിച്ചു കൊണ്ടേയിരിക്കും. വീട്ടിൽ എന്നും ഉണ്ടാകുന്ന സാധനങ്ങൾ കൊണ്ട് എല്ലാവരെയും ഞെട്ടിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു പലഹാരം തയ്യാറാക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. പലഹാരങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം തയ്യാറാക്കാം.

അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക. അതിലേക്ക് അരക്കപ്പ് പഞ്ചസാരയും ചേർത്ത് കൊടുക്കുക. അതിനുശേഷം പഞ്ചസാര എല്ലാം അലിഞ്ഞ് നന്നായി വറ്റി വന്നതിനുശേഷം ഇറക്കി വയ്ക്കാവുന്നതാണ്. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരക്കപ്പ് റവ കൊടുക്കുക. റവ നന്നായി വറുത്തെടുക്കുക.

അതിനുശേഷം അതിലേക്ക് ഒന്നേകാൽ കപ്പ് പാല് ഒഴിച്ച് കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക. പാൽ എല്ലാം വറ്റി വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കി പാത്രത്തിൽ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി മാറ്റി വെക്കുക. അതിനുശേഷം കൈകൊണ്ട് നന്നായി പരത്തിയെടുക്കുക.

മാവ് നല്ല സോഫ്റ്റ് ആയി വന്നതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി പരത്തി അതിലേക്ക് തയ്യാറാക്കിവെച്ച ഫീലിംഗ് വിട്ടുകൊടുത്ത് പൊതിഞ്ഞ ഉരുട്ടിയെടുക്കുക. അതിനുശേഷം ഓരോ ഉരുളയും പൊടിച്ച ബ്രഡ്ഡിൽ പൊതിഞ്ഞ് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ഓരോ ഉരുളകളും പൊരിച്ച് എടുക്കാവുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം എല്ലാവരും ഇന്നു തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോ കാണുക.