ഉലുവ കഴിക്കാത്തവരും കാണാത്തവരും ആയി ആരും തന്നെ ഉണ്ടാകില്ല. മുടി വളർച്ചയ്ക്ക് വേണ്ടിയാണ് ഉലുവ ധാരാളമായി ഉപയോഗിക്കാറുള്ളത്. എന്നാൽ അധികമാർക്കും അറിയാത്ത ഉലുവയുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം. ഉലുവ കുതിർത്ത് തല മുടിയിൽ പുരട്ടുന്നത് മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം ഗുണകരമാണ്. താരൻ അകറ്റാനും ഉലുവ അരച്ച് പുരട്ടുന്നത് നല്ലതാണ്.
ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫോളിക്കാസിഡ്, വിറ്റാമിൻ എ, ബി ചർമത്തിന് വളരെയധികം ഗുണകരമാണ്. ഉലുവ പാലിൽ അരച്ച് തേക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന അഴുക്കിനെ പുറന്തള്ളുന്നതിന് നല്ലതാണ്. രക്തത്തിലെ കൊളസ്ട്രോളിനെ അളവിനെ ക്രമീകരിക്കാൻ ഉലുവ കഴിക്കുന്നത് നല്ലതാണ്. പ്രമേഹ രോഗങ്ങൾ, ശ്വാസരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയെ ചെറുത്ത് നിർത്താനും ഉലുവ സഹായിക്കുന്നു. നടുവേദന ഉള്ളവർക്ക് ഉലുവ കഴിക്കുന്നത് വേദന ഇല്ലാതാക്കാൻ സാധിക്കുന്നു.
ശരീരവേദനയെ ഇല്ലാതാക്കാൻ ഉലുവ എണ്ണകാച്ചി പുരട്ടുന്നതും വളരെ ഉത്തമമാണ്. ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ഉലുവക്ക് ചില ദൂഷ്യവശങ്ങളും ഉണ്ട്. ഗർഭിണികൾ ഉലുവ അധികം കഴിക്കുന്നത് പ്രസവം പെട്ടെന്ന് നടക്കാൻ കാരണമാകുന്നു. ഹോർമോൺ സെൻസിറ്റിവിറ്റി ക്യാൻസർ ഉള്ളവർ ഉലുവ കഴിക്കുന്നത് ഒഴിവാക്കുക. രക്ത സംബന്ധമായ രോഗമുള്ളവർ ഉലുവ കഴിക്കുന്നതും ഗുണകരമാകില്ല.
തീരെ ചെറിയ കുട്ടികൾക്ക് ഉലുവ കൊടുക്കുന്നത് ഒഴിവാക്കുക എന്തുകൊണ്ടെന്നാൽ വയറിളക്കം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. എന്നാൽ മുതിർന്ന കുട്ടികൾക്ക് വയറിളക്കാൻ ഉലുവ നൽകുന്നത് നല്ലതാണ്. വളരെ കൃത്യമായ രീതിയിൽ തന്നെ ഉലുവ ഉപയോഗിക്കുകയാണെങ്കിൽ നല്ല ആരോഗ്യത്തെ നിലനിർത്താൻ ഇത് വളരെയധികം സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.