പൂ പോലുള്ള ഇഡലി കഴിക്കാനാണ് എല്ലാവർക്കും താൽപര്യം. അരിയും ഉഴുന്നും കൃത്യമായ അളവിൽ എടുത്താൽ മാത്രമേ നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കി എടുക്കാൻ സാധിക്കൂ. എന്നാൽ പലപ്പോഴും മാവ് എത്ര കൃത്യമായി തയ്യാറാക്കിയാൽ പോലും ഉണ്ടാക്കുന്ന ഇഡലിക് കട്ടികൂടി പോകാറുണ്ട്. അരിയും ഉഴുന്നും കുതിർത്ത് വയ്ക്കുന്നതിനും മറ്റും ധാരാളം സമയവും ആവശ്യമായിവരുന്നു.
എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അരിയും ഉഴുന്നും ചേർക്കാതെ പഞ്ഞി പോലെയുള്ള ഇഡ്ലി തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്പ് ചോറ് എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ഒരു കപ്പ് റവ ചേർക്കുക.വറുത്തതോ അല്ലാത്തതുമായ റവ ഉപയോഗിക്കാവുന്നതാണ്.
അതിലേക്ക് അര കപ്പ് തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ തയ്യാറാക്കി എടുക്കുക. റവ നന്നായി കുതിർന്ന് വരുന്നതിനായി 15 മിനിറ്റോളം മാറ്റിവക്കുക. അതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ബേക്കിംഗ് സോഡക്ക് പകരമായി ഇഡ്ഡലി നന്നായി പൊന്തി വരുന്നതിന് ബേക്കിംഗ് പൗഡറും ചേർക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കിയ മാവ് ഇഡലി ഉണ്ടാക്കുന്ന പാത്രത്തിൽ വച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ അരിയും ഉഴുന്നും ഇല്ലാത്ത നല്ല സോഫ്റ്റ് ഇഡലി ഇതുപോലെ തയ്യാറാകാം. കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.