ഇതുപോലൊരു ഉള്ളിതീയൽ ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാം. ഇത് നിങ്ങൾക്കിഷ്ട്ടപെടാതിരിക്കില്ല. | Tasty Ulli Theeyal

ചോറുണ്ണാൻ ഒരുപാട് കറികളുടെ ഒന്നും ആവശ്യം വേണമെന്നില്ല. രുചികരമായ ഒരു കറി ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാം. ഇതാ തേങ്ങ വറുത്തരച്ച രുചികരമായ ഒരു ഉള്ളി തീയൽ പെട്ടെന്നുതന്നെ തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി ഒരു ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ശേഷം അതിലേക്കു അഞ്ചോ ആറോ ചെറിയഉള്ളി ചേർത്തു കൊടുക്കുക.

   

അതിലേക്ക് ഒരു കപ്പ് നാളികേരം ആവശ്യത്തിന് കറിവേപ്പിലയും ഇട്ടു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ വറുത്തെടുക്കുക. ചെറിയ ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക. അതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺമുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ മൂപ്പിച്ചെടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിൽ ഒന്നോ രണ്ടോ സ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനുശേഷം അര ടീസ്പൂൺ കടുക് ഇട്ട് കൊടുക്കുക. അതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞതും കറിക്ക് ആവശ്യമായ ചെറിയ ഉള്ളിയും ചേർത്ത് കൊടുക്കുക. ഉള്ളി നല്ലതുപോലെ വഴറ്റി എടുക്കുക. അതിലേക്ക് ഒരു നെല്ലിക്ക വലിപ്പത്തിൽ പുളി വെള്ളത്തിലിട്ട് പിഴിഞ്ഞ് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക.

ചെറുതായി വറ്റി വന്നതിനുശേഷം തയ്യാറാക്കിവെച്ച അരപ്പ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒന്നര കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. കറിക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. കറി നല്ലതുപോലെ കുറുകി എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം കറിവേപ്പിലയും ചേർത്ത് ഇറക്കി വെക്കാം. ചോറുണ്ണാൻ ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ മറ്റൊരു കറിയുടെയും ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *