മിക്സിയുടെ ജാർ അടുപ്പിൽ വച്ചാൽ ഇങ്ങനെയും സംഭവിക്കും. ഇതുപോലെ ഒരു ഐഡിയ ആരും ചിന്തിച്ചു കാണില്ല. | Easy Kitchen Tips

ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ വീടുകളിലും തന്നെ മിക്സി ഉപയോഗിക്കുന്നുണ്ടാകും. മിക്സി ഉപയോഗിക്കുന്നതുപോലെ അല്ല അത് വൃത്തിയാക്കുന്നതിന് ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. മിക്സി വൃത്തിയാക്കിയതിനുശേഷവും അതിൽ വെള്ളത്തിന്റെ അംശവും ചില അഴുക്കുകളും അങ്ങനെ തന്നെ അവശേഷിക്കും.

അതുപോലെ തേങ്ങ അരച്ചതിനു ശേഷം ചിലപ്പോൾ കുറച്ചു സമയത്തിനു ശേഷം ചീത്ത മണവും ഉണ്ടാകും. മിക്സിയുടെ ജാറിലുള്ള വെള്ളവും മണവും പെട്ടെന്നുതന്നെ മാറ്റിയെടുക്കാൻ ഒരു മാർഗം നോക്കാം. ചെറുതീയിൽ ഗ്യാസ് അടുപ്പ് കത്തിച്ച് അതിനുമുകളിലായി മിക്സിയുടെ ജാറിന്റ ഉൾവശം പിടിക്കുക. ഇങ്ങനെ ചെയ്താൽ അതിലെ വെള്ളം എല്ലാം തന്നെ പെട്ടെന്നു വറ്റി പോവുകയും ചീത്ത മണം ഇല്ലാതാവുകയും ചെയ്യും.

അതുപോലെതന്നെ മിക്സിയുടെ ജാറിന്റെ അടിവശത്ത് കാണുന്ന അഴുക്കുകൾ നീക്കംചെയ്യാൻ വീട്ടമ്മമാർ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ഇതു മാറ്റിയെടുക്കാൻ ഒരു എളുപ്പ മാർഗം നോക്കാം. ജാറിന്റെ അടിവശത്ത് അതിനുള്ളിലേക്ക് ഒരു ടീസ്പൂൺ സോഡാ പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് നാരങ്ങാ നീരോ അല്ലെങ്കിൽ വിനാഗിരിയോ ആവശ്യാനുസരണം ഒഴിച്ചു കൊടുക്കുക.

അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാം. വളരെ പെട്ടെന്ന് തന്നെ എത്ര കട്ടപിടിച്ച അഴുക്ക് ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാം. ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഇത്തരം എളുപ്പവഴികൾ വളരെയധികം ഗുണകരമാണ്. ഇന്ന് തന്നെ എല്ലാ വീട്ടമ്മമാരും ഇത് പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.