എല്ലാ വീടുകളിലും പറമ്പുകളിലും സ്ഥിരമായി നാം കാണുന്ന ഒരു ചെടിയാണ് തുമ്പ. മഴക്കാലങ്ങളിൽ ആണ് ഇത് ധാരാളമായി കണ്ടുവരുന്നത്. ചൊറിയണം,ആനത്തുമ്പ, കഞ്ഞിതുമ്പ, ചൊറിതുമ്പ ഇനി പേരുകളിൽ എല്ലാംതന്നെ ഇത് പറയപ്പെടുന്നു. പത്തിലക്കറികളിൽ വളരെ പ്രധാനപ്പെട്ട ഒരിനമാണ് തുമ്പ. ഇതിന്റെ ഇല ദേഹത്ത് സ്പർശിച്ചാൽ അസഹനീയമായ ചൊറിച്ചിൽ ഉണ്ടാകുന്നത് കൊണ്ടാണ് ഇതിനെ ചൊറിയണം എന്ന പേരുവന്നത്. എന്നാൽ പല ആരോഗ്യ മരുന്നുകളിലും ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരിലയാണ് തുമ്പ.
ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ ഈ ഇലക്ക് കഴിവുണ്ട്. പുകവലിക്കുന്നവരുടെ ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന നിക്കോട്ടിൻ അകറ്റാനും ഈ ഇല കൊണ്ട് സാധിക്കും. സ്ത്രീകളിൽ കൃത്യമല്ലാത്ത ആർത്തവ സംബന്ധമായ വേദനകൾ ഒഴിവാക്കാനും ഇത് വളരെയധികം ഗുണം ചെയ്യും. രക്തത്തെ ശുദ്ധീകരിക്കാൻ ഈ ഇലക്ക് കഴിവുണ്ട്. ദഹന പ്രശ്നങ്ങൾക്കും ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കും ഇതിന്റെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയധികം ഗുണകരമാണ്. അതുപോലെ തടി കുറയ്ക്കാനും വളരെയധികം ഗുണകരമാണ്.
പാൻക്രിയാസിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നത് കൊണ്ട് തന്നെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനും സാധിക്കുന്നു. കാൽസ്യം കൊണ്ട് സമ്പുഷ്ടമാണ് തുമ്പ ഇലകൾ. പ്രായമായവരിൽ കണ്ടുവരുന്ന സന്ധി സംബന്ധമായ പ്രശ്നങ്ങൾ, അസ്ഥി തേയ്മാനം എന്നിവയ്ക്കെല്ലാം ഉത്തമ പരിഹാരമാണ്. വാദം ശമിപ്പിക്കാനും ഇത് വളരെയധികം ഗുണകരമാണ്. ഇതിന്റെ ഇലകളിൽ അയൺ സമ്പുഷ്ടമായതിന്നാൽ രക്തക്കുറവ് ഉള്ളവർക്ക് ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഹീമോഗ്ലോബിന് അളവിനെ വർധിപ്പിക്കുന്നു.
പൊട്ടാസ്യം, അയേൺ, വൈറ്റമിൻ എ, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മുടിവളർച്ചയ്ക്ക് വളരെയധികം നല്ലതാണ്. ഈ ചെടിയുടെ വേരും തണ്ടും പൂവും എല്ലാം വളരെയധികം ഉപയോഗപ്രദമാണ്. ആയുർവേദത്തിൽ ഈ തുമ്പ മരുന്നായി ഉപയോഗിക്കുന്നു. പൊട്ടാസ്യം, കാൽസ്യം, ജീവകങ്ങൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഈ തുമ്പ സ്വാദിഷ്ടവും ആരോഗ്യപ്രദമാണ്. മുറിവുകൾ ഉണങ്ങുന്നതിനും ഇതു വളരെ നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ രുചിയോടെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ഇല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.