ചായക്കടയിൽ കിട്ടുന്ന നല്ല മൊരിഞ്ഞ ഉള്ളിവട വീട്ടിൽ തയ്യാറാക്കാം. അടുക്കളയിലെ എന്നും ഉണ്ടാകുന്ന സാധനങ്ങൾ വെച്ച് വളരെ പെട്ടെന്ന് തന്നെ രുചികരമായ മൊരിഞ്ഞ ഉള്ളിവട തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ അഞ്ച് വലിയ സവോള എടുത്ത് വളരെ കനം കുറഞ്ഞ അരിഞ്ഞെടുക്കുക. അരിയുമ്പോൾ എല്ലാം ഒരേ കനത്തിൽ തന്നെ ആയിരിക്കാൻ ശ്രദ്ധിക്കുക.
എന്തുകൊണ്ടെന്നാൽ വട ഉണ്ടാക്കുമ്പോൾ വെന്തു വരാൻ സമയമെടുക്കും. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. സവാള നല്ല സോഫ്റ്റ് ആവാൻ ഇങ്ങനെ ചെയ്താൽ മതി. അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക, 3 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക.
ശേഷം കറിവേപ്പില ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ പെരുംജീരകം ചതച്ചതും, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കായപ്പൊടി എന്നിവയും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. ആവശ്യമെങ്കിൽ മല്ലിയിലയും ചേർക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. അതിനുശേഷം കയ്യിൽ കുറച്ച് എണ്ണ പുരട്ടുക.
ശേഷം തയ്യാറാക്കി വെച്ച ഉള്ളിവട യുടെ കൂട്ടിൽ നിന്നും കുറച്ചെടുത്ത് ചെറിയ ഉരുളകളായി ഉരുട്ടി ചെറുതായൊന്ന് പരത്തി എടുക്കുക. അതിനുശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി അതിനുശേഷം തയ്യാറാക്കിവെച്ച വട ഓരോന്നായി നന്നായി മൊരിച്ചെടുക്കുക. ശേഷം ചൂടോടുകൂടി കഴിക്കാവുന്നതാണ്. കടയിൽ തയ്യാറാക്കുന്ന അതെ രുചിയിലും അറിഞ്ഞതുമായ ഉള്ളിവട രീതിയിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.