ഒരു കപ്പ് അരി ഉണ്ടെങ്കിൽ വ്യത്യസ്തമായ ഒരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഇനി എന്നും രാവിലെ ഇതുതന്നെ മതി. | Easy Breakfast Recipe

ബ്രേക്ക്ഫാസ്റ്റ് എപ്പോഴും വളരെയധികം ആരോഗ്യപ്രദമായ ഒന്നായിരിക്കണം. ദിവസം മുഴുവൻ ഊർജം നൽകാൻ ബ്രേക്ഫാസ്റ്റിന് കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യപ്രദമായ ബ്രേക്ഫാസ്റ് ഉണ്ടാക്കാൻ എല്ലാ വീട്ടമ്മമാരും ശ്രദ്ധാലുക്കൾ ആയിരിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ വ്യത്യസ്തമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി കഴുകി വെള്ളത്തിലിട്ട് ഒരു 3 മണിക്കൂർ നേരം എങ്കിലും കുതിർക്കാൻ വയ്ക്കുക.

അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശ മാവിന്റെ പരുവത്തിൽ തരിയില്ലാതെ നന്നായി അരച്ചെടുത്ത് മാറ്റിവക്കുക. അടുത്തതായി ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക. അതിലേക്ക് അര ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ എള്ള് ചേർത്ത് വറുത്തെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പച്ചമുളക് ചതച്ചത്, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്, ആവശ്യത്തിനു കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ ഉണക്കമുളക് ചതച്ചതും ചേർത്തിളക്കി തയ്യാറാക്കിവെച്ച മാവിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യാനുസരണം ക്യാരറ്റ്,ക്യാബേജ്, ക്യാപ്സിക്കം, ഉള്ളി, തക്കാളി, മല്ലിയില എന്നിവ ചേർത്ത് ഇളക്കുക. അടുത്തതായി അതിലേക്ക് ഗ്രേറ്റ് ചെയ്ത ഒരു ഉരുളകിഴങ്ങും ഇട്ടുകൊടുക്കുക.

ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം എണ്ണ തടവി തയ്യാറാക്കിവെച്ച മാവ് ഒഴിച്ചു പരത്തി കൊടുക്കുക. ശേഷം രണ്ട് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. രണ്ടുഭാഗവും നല്ലതുപോലെ വേവിച്ചെടുക്കുക. മറ്റു കറികൾ ഒന്നും കൂടാതെ തന്നെ വളരെയധികം രുചികരമായ ഒരു ബ്രേക്ക്ഫാസ്റ്റ് ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.