ചോറിന് കൂട്ടാൻ സ്വാദൂറും ഒരു വെണ്ടയ്ക്ക കറി തയ്യാറാക്കാം. വെണ്ടയ്ക്ക കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഇതുപോലെ തയ്യാറാക്കി കൊടുക്കൂ.| Verity Lady Finger Curry

വെണ്ടയ്ക്ക കഴിക്കാൻ പൊതുവേ ആളുകൾ താല്പര്യപ്പെടുന്നില്ല. അതിലെ കൊഴുപ്പ് ആർക്കും തന്നെ ഇഷ്ടപ്പെടുന്നില്ല. എന്നാൽ വെണ്ടയ്ക്ക ഇഷ്ടപ്പെടാത്തവർക്ക് വളരെ ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു വെണ്ടയ്ക്ക കറി തയ്യാറാക്കി നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, 4 പച്ചമുളക് അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

നന്നായി വഴന്നു വന്നതിനുശേഷം മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നന്നായി മൊരിയിച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ഉരുളൻ കിഴങ്ങ് കഴുകി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത് ഇട്ടു കൊടുക്കുക.

അതിനുശേഷം കാൽകപ്പ് വെള്ളം ചേർത്ത് ഇളക്കി മൂടിവെച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തു വന്നതിനുശേഷം കറിക്ക് ആവശ്യമായ വെണ്ടക്കായ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത് ഇട്ടു കൊടുക്കുക. അതിനു ശേഷം അതിലേയ്ക്ക് രണ്ടാംപാൽ ഒരു കപ്പ് ചേർക്കുക. അതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരം മസാല ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം മൂടിവെച്ച് കുറുക്കിയെടുക്കുക. കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം അരക്കപ്പ് ഒന്നാംപാൽ ചേർത്ത് ഇളക്കി ഇറക്കിവെക്കാം.

അതിനുശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ച് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ചെറുതായൊന്നു മൊരിഞ്ഞു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കറിയിലേക്ക് ഒഴിക്കുക. ചപ്പാത്തി, ചോറ് എന്നിവയോടൊപ്പം കഴിക്കാൻ വളരെ രുചികരമായ ഇതുപോലൊരു കറി തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.