ടാൽക്കം പൗഡർ ഉണ്ടെങ്കിൽ അടുക്കള ഇനി വെട്ടി തിളങ്ങും. വീട്ടുജോലികൾ ഇനി ഞൊടിയിടയിൽ തീർക്കാം.| Simple Kitchen Tips

അടുക്കള വൃത്തിയാക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം സമയം എടുക്കുന്ന ജോലിയാണ്. വളരെ വൃത്തിയോടെ അടുക്കള കാത്തുസൂക്ഷിക്കാൻ ഓരോ വീട്ടമ്മമാരും ശ്രദ്ധാലുക്കളായിരിക്കും. എളുപ്പത്തിൽ ജോലികളെല്ലാം ചെയ്തുതീർക്കാൻ സാധിക്കുന്ന കുറുക്കുവഴികൾ തേടുന്നവരാണ് ഓരോ വീട്ടമ്മമാരും. ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കള വൃത്തിയാക്കുന്നത് സമയം ഒരുപാട് വേണ്ടിവരുന്ന കാര്യമാണ്.

അടുക്കളയിൽ ചെയ്തു നോക്കാൻ പറ്റുന്ന കുറച്ചു കുറുക്കുവഴികൾ ഇതാ. ഗ്യാസ് അടുപ്പ് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. ഗ്യാസ് അടുപ്പുകളിൽ പാകം ചെയ്യുമ്പോൾ എണ്ണ തെറിച്ചും മറ്റും വൃത്തികേട് ആകുന്നത് സാധാരണമാണ്. ഗ്യാസ് അടുപ്പ് തുടച്ചു വൃത്തിയാക്കിയാലും എണ്ണമയം അതുപോലെതന്നെ കാണപ്പെടും.എണ്ണമയത്തെ ഇല്ലാതാക്കാൻ കുറച്ചു ടാൽക്കം പൗഡർ ഇട്ടു കൊടുത്തു തുണികൊണ്ട് തുടച്ചു മാറ്റുക.

അതുപോലെതന്നെ വാഷ്ബേസൺ വൃത്തിയാക്കിയതിനുശേഷം കുറച്ചു പൗഡർ ഇട്ടു കൊടുത്താൽ പാറ്റകൾ വരുന്നതിനെ ഇല്ലാതാക്കാം. അതുപോലെ അടുക്കളയിൽ വീട്ടമമാർക്ക് ശല്യമായി വരുന്ന ഒന്നാണ് ഉറുമ്പുകൾ. അത്തരം ഉറുമ്പുകളെ ഇല്ലാതാക്കാൻ ഉറുമ്പുകൾ വരുന്ന ഭാഗത്ത് കുറച്ച് പൗഡറിട്ട് കൊടുക്കുകയാണെങ്കിൽ ഉറുമ്പിന്റെ ശല്യത്തെ ഇല്ലാതാക്കാം.

കൂടാതെ ഒരു സ്പ്രേ കുപ്പിയിൽ കുറച്ച് പൗഡറും വെള്ളവും ചേർത്ത് കലക്കി വീടിനകത്തെ കർട്ടനുകളിലും ചവിട്ടികളിലും സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പൂപ്പലും ചീത്ത മണവും വരാതെയിരിക്കാൻ സാഹായിക്കും. മഴക്കാലങ്ങളിൽ ഇത് വളരെയധികം പ്രയോജനപ്പെടും. ബാത്റൂമിലെ ഭിത്തികളിലും എല്ലാം ഇതുപോലെ സ്പ്രേ ചെയ്യുകയാണെങ്കിൽ സുഗന്ധതോടുകൂടി ബാത്ത്റൂമുകൾ നിലനിർത്താൻ സാധിക്കും. പൗഡർ ഉപയോഗിച്ചുകൊണ്ട് ഇനി അടുക്കളയിലെയും വീട്ടിലെയും ജോലികൾ പെട്ടെന്ന് തന്നെ തീർക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.