വൈകുന്നേരം ഉണ്ടാക്കുന്ന പലഹാരങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് വളരെ വേഗത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നാലുമണി പലഹാരങ്ങളോടാണ് വീട്ടമ്മമാർക്ക് താൽപര്യം. അതുകൊണ്ടുതന്നെ അങ്ങനെ ഉള്ളവർക്ക് വേണ്ടി വെറും അഞ്ചു മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒരു പലഹാരം തയ്യാറാക്കി നോക്കാം.
ഇതിനായി അര കപ്പ് അരിപ്പൊടി എടുത്തു വെക്കുക. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് വെള്ളമൊഴിച്ച് ചൂടാക്കുക. അതിലേക്ക് അരടീസ്പൂൺ വെളിച്ചെണ്ണയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് വന്നതിനുശേഷം അരക്കപ്പ് അരിപ്പൊടി ഇട്ട് കൊടുക്കുക.
കൂടാതെ രണ്ട് ടീസ്പൂൺ റവയും ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി വെള്ളം എല്ലാം വറ്റിച്ച് എടുക്കുക. അതിനുശേഷം വേറെ പാത്രത്തിലേക്ക് പകർത്തി നല്ലതുപോലെ തണുത്തതിനുശേഷം അതിലേക്ക് അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീ സ്പൂൺ മുളകുപൊടി, അരടീസ്പൂൺ ജീരകപ്പൊടി, മൂന്ന് ടീ സ്പൂൺ കോൺഫ്ലവർ എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക.
അതിനുശേഷം കൈയിൽ അല്പം എണ്ണ തടവി തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി ചെറുതായൊന്ന് പരത്തി തയ്യാറാക്കി വെക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച ഓരോന്നും ഇട്ട് വറുത്തെടുക്കുക. തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക്സ് ഇന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.