വായിലിട്ടാൽ അലിഞ്ഞു പോകുന്ന കനം കുറഞ്ഞ കൊഴുക്കട്ട കഴിക്കാം. ഈ സൂത്രം ഇതുവരെ അറിയാതെ പോയാലോ.| Soft Tasty Kozhukatta

കൊഴുക്കട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. കൊഴുക്കട്ട നല്ല സോഫ്റ്റായി വന്നാൽ മാത്രമേ അത് കഴിക്കാൻ രുചി ഉണ്ടാവുകയുള്ളൂ. സോഫ്റ്റ് കൊഴുക്കട്ട ഉണ്ടാക്കാൻ വീട്ടമ്മമാർ ഇതു മാത്രം ചേർത്ത് കൊടുക്കുക. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് അരിപൊടി എടുക്കുക. എത്ര അളവാണോ അരിപൊടി എടുക്കുന്നത് അതേ അളവിൽ തന്നെ വെള്ളവും എടുക്കുക.

ഒരു പാത്രത്തിൽ ഒരുകപ്പ് വെള്ളം തിളപ്പിക്കാൻ ആയി വെക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിക്കുക. വെള്ളം നന്നായി ചൂടായതിനു ശേഷം അരിപൊടിയിലേക്ക് കുറേശ്ശെയായി ചേർത്ത് കൊടുത്ത് കുഴച്ചെടുത്ത് മാറ്റിവക്കുക. അടുത്തതായി കൊഴുക്കട്ടയുടെ അകത്ത് വെക്കുന്ന ഫിലിംങ്ങ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിക്കുക.

അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് അലിയിച്ച് എടുക്കുക. ശർക്കര അലിഞ്ഞു വന്നതിനുശേഷം മുക്കാൽ കപ്പ് തേങ്ങ ചിരകിയത്, അര ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ ചുക്കുപൊടി, അര ടീസ്പൂൺ ഏലയ്ക്കാപൊടി എന്നിവ ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി ശർക്കര വറ്റി വന്നതിനുശേഷം ഇറക്കി വെക്കാം.

അടുത്തതായി തയ്യാറാക്കിയ കൊഴുക്കട്ട മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി അതിനുശേഷം പരത്തി അതിലേക്ക് തയ്യാറാക്കിവെച്ച ഫില്ലിംഗ് ഇട്ടു കൊടുത്തു പൊതിഞ്ഞ് എടുക്കുക. അതിനുശേഷം 10 മിനിറ്റെങ്കിലും ആവിയിൽ വേവിച്ചെടുക്കുക. വളരെ സോഫ്റ്റായ കൊഴുക്കട്ട ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.