മഴക്കാലം ആയാലും നനവുള്ള സ്ഥലങ്ങളിലും കണ്ടുവരുന്ന പൂപ്പലും അഴുക്കും എല്ലാവരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. വഴുക്കലും പൂപ്പലും ഉള്ള സ്ഥലങ്ങളിൽ അപകട സാധ്യത കൂടുതലാണ്. എത്ര ഉരച്ച് വൃത്തിയാക്കിയാലും മുഴുവനായി വൃത്തിയാക്കുക സാധ്യമല്ല. എന്നാൽ വളരെ കുറഞ്ഞ ചെലവിൽ തന്നെ ഈ പ്രശ്നം പരിഹരിക്കാം.
ബയോ ഗ്രീൻ ഡ്രൈ ക്ലീനർ ഉപയോഗിച്ച് പെട്ടെന്നുതന്നെ ഈ അഴുക്കുകൾ എല്ലാം നീക്കം ചെയ്യാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. അതിലേക്ക് നാല് കപ്പ് വെള്ളത്തിന് ഒരു കപ്പ് ബയോ ഗ്രീൻ ഡ്രൈ ക്ലീനർ എന്ന അനുപാതത്തിൽ ഒഴിച്ച് തയ്യാറാക്കാം.
കൂടുതൽ അഴുക്കുപിടിച്ച ഭാഗങ്ങൾ ആണെങ്കിൽ 3 ഗ്ലാസ് വെള്ളത്തിന് ഒരു ഗ്ലാസ് ബയോ ഗ്രീൻ ഡ്രൈ ക്ലീനർ ഒഴിച്ച് തയ്യാറാക്കാവുന്നതാണ്. അതിനു ശേഷം ഒരു കുപ്പിയിലോ കപ്പിലോ എടുത്ത് അഴുക്കുപിടിച്ച ഭാഗത്ത് ഒഴിച്ചു കൊടുക്കുക. സ്പ്രേ രൂപത്തിൽ തളിക്കുന്നത് ആയിരിക്കും നല്ലത്. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി എടുക്കാവുന്നതാണ്.
അടുത്തതായി സിമന്റ് തറയിൽ പറ്റിപ്പിടിച്ച പൂപ്പലും അഴുക്കും കളയുന്നതിന് അഴുക്കുപിടിച്ച ഭാഗത്ത് കുറച്ചു ക്ലോറിൻ പൗഡർ വിതറി കൊടുക്കുക. കുറച്ച് സമയത്തിനു ശേഷം ചുൽ ഉപയോഗിച് ഉരച്ചോ അല്ലെങ്കിൽ വെള്ളം ഉപയോഗിച്ച് കഴുകിയോ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഈ രണ്ടു രീതികൾ ഉപയോഗിച്ച് എത്ര അഴുക്കു പിടിച്ച സ്ഥലങ്ങളും വൃത്തിയാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.