എന്താ സ്വാദ്. തക്കാളിയുണ്ടെങ്കിൽ ചോറുണ്ണാൻ ഇനി കറി ഒന്നും വേണ്ട. ഇതുപോലെ ഉണ്ടാക്കി നോക്കൂ. | Tasty Tomato Rice

ചോറ് പല രീതിയിൽ വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കുന്ന വീട്ടമ്മമാർ ഉണ്ട്. തക്കാളി ഉപയോഗിച്ച് കറിയും ഇല്ലാതെ തന്നെ രുചികരമായി ചോറുണ്ണാം. ചോറും തക്കാളിയും ചേർത്ത് സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു സവാള അരിഞ്ഞത് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

വഴന്നു വന്നതിനുശേഷം അര സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിച്ചെടുക്കുക. അതിലേക്ക് എട്ടു വെളുത്തുള്ളി, ഒരു വലിയ കഷ്ണം ഇഞ്ചി, എരുവിന് ആവശ്യമായ വറ്റൽമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അത് വഴറ്റിയ സവാളയിലേക്ക് ഇട്ടുകൊടുക്കുക. അതിന്റെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി മൂപ്പിച്ചെടുക്കുക.

അതിലേക്ക് മൂന്ന് വലിയ തക്കാളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വച്ച് വേവിച്ചെടുക്കുക. തക്കാളി വെന്തു വന്നതിനുശേഷം ഒന്നേ മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി തിളപ്പിച്ചെടുക്കുക. വെള്ളം തിളച്ചു വന്നതിനുശേഷം എടുത്തു വച്ചിരിക്കുന്ന ഒരു കപ്പ് അരി ചേർത്ത് ഇളക്കി അടച്ചു വയ്ക്കുക. അരി എല്ലാം വെന്തു വന്നതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം മറ്റൊരു പാത്രത്തിൽ 2 സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് അരടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കശുവണ്ടി, ആവശ്യത്തിനു കറിവേപ്പില, 2 വറ്റൽ മുളക്, എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം തക്കാളി ചോറ് ലേക്ക് ഒഴിക്കുക. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.