ഇതിലും എളുപ്പത്തിൽ ഒരു മുട്ട റോസ്റ്റ് ഉണ്ടാക്കാൻ സാധിക്കില്ല. മുട്ട ഉണ്ടെങ്കിൽ ഇന്നു തന്നെ ഇതുപോലെ തയ്യാറാക്കൂ. | Easy Egg Curry

രാവിലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു മുട്ട റോസ്റ്റ് പരിചയപ്പെടാം. ചോറിനും ചപ്പാത്തിക്കും ഇത് വളരെ നല്ല കോമ്പിനേഷനാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു വലിയ ഇഞ്ചി കഷ്ണം, കാൽ ടീസ്പൂൺ കുരുമുളക്, അര ടീസ്പൂൺ പെരുംജീരകം, രണ്ട് ഗ്രാമ്പൂ, ചെറിയ കഷ്ണം പട്ട ചേർത്ത് പൊടിച്ചെടുക്കുക.

   

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക . എണ്ണ ചൂടായതിനു ശേഷം അതിലേക്ക് നാലു വലിയ സബോള ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള വഴന്നു വന്നതിനുശേഷം അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് ഇളക്കി കൊടുക്കുക. നന്നായി മൊരിയിച്ചെടുക്കുക.

ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ടുമാറ്റോ സോസ് ചേർത്ത് കൊടുക്കുക. അതിനുശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം അരക്കപ്പ് ചൂടുവെള്ളം ചേർത്ത് കൊടുക്കുക.

ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കറി ചെറുതായി കുറുകി വരുമ്പോൾ അതിലേക്കു അര ടീസ്പൂൺ ഗരം മസാല ചേർത്ത് ഇളക്കുക. അതിനുശേഷം എണ്ണ എല്ലാം തെളിഞ്ഞു വരുന്നതുവരെ വഴറ്റിയെടുക്കുക. അതിനുശേഷം പുഴുങ്ങിയെടുത്ത മുട്ട ചേർത്ത് കൊടുക്കുക. ശേഷം മല്ലിയില ചേർത്ത് ഇറക്കി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *