ഇത് ഇത്ര എളുപ്പം ആയിരുന്നോ. ചവിട്ടിയിലും കിച്ചൺ ടൗവ്വലിലും അടിഞ്ഞുകൂടുന്ന ഏതൊരു അഴുക്കും നിസാരമായി നീക്കാം. | Simply Cloth Cleaning Tips

അടുക്കളയിൽ ഉപയോഗിക്കുന്ന ടവ്വലിലും നിലത്ത് വിരിക്കുന്ന ചവിട്ടിയിലും അടിഞ്ഞുകൂടുന്ന അഴുക്ക് കളയാൻ വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. എത്ര ഉരച്ചാലും എത്ര സോപ്പിട്ട് കഴുകിയാലും ടവ്വലിലും ചവിട്ടിയിലുള്ള അഴുക്കുകൾ കുറച്ചെങ്കിലും അതുപോലെതന്നെ അവശേഷിക്കും. ഈ മാർഗ്ഗത്തിലൂടെ എത്ര കടുത്ത കറകളും വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.

അതിലേക്ക് ഒരു സ്പൂൺ സോപ്പ് പൊടി ഇട്ടു കൊടുക്കുക. നന്നായി തിളച്ചു വന്നതിനുശേഷം അഴുക്കുപിടിച്ച ടവ്വലുകൾ എല്ലാം തന്നെ മുക്കിവെക്കുക. ശേഷം തീ കുറച്ച് അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. തുണി അഴുക്കുപിടിച്ച മണം എല്ലാം ഇല്ലാതാവാൻ ഇത് വളരെയധികം സഹായിക്കും. അഞ്ചു മിനിറ്റോളം ചെറുതീയിൽ ഇതുപോലെ ചൂടാക്കിയെടുക്കുക. അതിനുശേഷം ചൂടാറാൻ ആയി ഇറക്കിവെക്കുക.

അടുത്തതായി അഴുക്കുപിടിച്ച ചവിട്ടി വൃത്തിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് പച്ചവെള്ളം എടുത്തു ഒന്നരടീസ്പൂൺ സോപ്പ് പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഇടുക. ശേഷം നല്ലതുപോലെ ഇളക്കി പതപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു ബക്കറ്റിലേക്ക് ഒഴിച്ച് അതിലേക്ക് ആവശ്യമായ ചൂടുവെള്ളവും ചേർത്ത് കൊടുക്കുക.

അതിനുശേഷം അഴുക്കുപിടിച്ച ചവിട്ടി ഇട്ടു മുക്കിവയ്ക്കുക. വെള്ളത്തിന്റെ ചൂട് എല്ലാം മാറിയതിനുശേഷം ടവ്വലുകൾ കൈകൊണ്ട് തിരുമ്മി നല്ല വെള്ളത്തിൽ പലപ്രാവശ്യമായി കഴുകിയെടുക്കുക. അതുപോലെ തന്നെ മുക്കി വച്ചിരിക്കുന്ന ചവിട്ടിയിലെ വെള്ളം മാറ്റി വാഷിംഗ് മെഷീനിൽ ഇട്ട് കഴുകി എടുക്കാവുന്നതാണ്. ഈ രീതിയിൽ ഒരുപാട് ബുദ്ധിമുട്ടാതെ തന്നെ ചവിട്ടിയിലെയും ടവ്വലിലെയും അഴുക്കുകൾ നീക്കം ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.