രാവിലെ ഇനി എന്തെളുപ്പം. ഗോതമ്പ് പൊടിയുണ്ടോ അരമണിക്കൂറിൽ പഞ്ഞി പോലുള്ള പാലപ്പം ഉണ്ടാക്കാം.

പച്ചരി കുതിർത്ത് വെച്ച് ചോറും ഈസ്റ്റും എല്ലാം ചേർത്തുണ്ടാക്കുന്ന പഞ്ഞി പോലെയുള്ള പാലപ്പം എല്ലാവരും കഴിച്ചു കാണും. എന്നാൽ ഗോതമ്പുപൊടി വെച്ച് അര മണിക്കൂറിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന പാലപ്പം ഉണ്ടാക്കി നോക്കിയാലോ. തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങ, അര കപ്പ് ചോറ്, രണ്ട് കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ ഇടുക. ശേഷം അതിലേക്ക് ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും ചേർത്ത് നന്നായി തരിയില്ലാതെ തന്നെ അരച്ചെടുക്കുക.

ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിലേക്ക് കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ച് ഇളക്കി കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി എടുക്കുക.അതിനുശേഷം തയ്യാറാക്കി വെച്ച മാവിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

 

അരമണിക്കൂർ നേരത്തേക്ക് മാവ് പൊന്തി വരുന്നതിനായി മാറ്റിവയ്ക്കുക. മാവ് നന്നായി പൊന്തി വന്നതിനുശേഷം പാലപ്പം ഉണ്ടാക്കാവുന്നതാണ്. ഗോതമ്പു പാലപ്പത്തിന് കൂടെ കഴിക്കാനായി ഒരു മുട്ടക്കറിയും തയ്യാറാക്കാം. അതിനായി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഒരു നുള്ള് ഉലുവയും ചേർത്ത് ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി, 4 പച്ചമുളക്, കറിവേപ്പില, അഞ്ചു വലിയ സവാള അരിഞ്ഞത്, ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക.

അതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പൊടികളുടെ പച്ചമണം വെള്ളം മാറി വന്നതിന് ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക. നന്നായി തിളച്ചശേഷം പുഴുങ്ങി വെച്ച മുട്ട ചേർത്ത് കറി നന്നായി വറ്റിച്ചെടുക്കുക. നല്ലതുപോലെ വറ്റി വന്നതിനുശേഷം ഇറക്കിവെക്കാം. രാവിലെ ബ്രേക്ഫാസ്റ്റിന് രുചികരമായ ഗോതമ്പ് പാലപ്പവും മുട്ട റോസ്റ്റും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

https://youtu.be/8m-9SPDJG0o