ഇത് വരെ ആരും പറഞ്ഞു തന്നിലല്ലോ. ഒരുപിടി ചവ്വരി കൊണ്ട് വസ്ത്രങ്ങൾ വടി പോലെ നിർത്താം. ഇനിയും ഇത് അറിയാതെ പോവല്ലേ.

ഏതുതരം വസ്ത്രം ആയാലും നല്ല വടികൊടുത്ത് നിൽക്കുമ്പോൾ മാത്രമാണ് അത് ഇടുന്നവർക്കും ഒരു ആത്മവിശ്വാസം ഉണ്ടാകുന്നത്. വൃത്തിയോടെ തേച്ചുമിനുക്കിയ വസ്ത്രങ്ങൾ ഇടാൻ എല്ലാവർക്കും ഇഷ്ടമാണ്. ഇനി വസ്ത്രങ്ങളെ വടിപോലെ നിർത്താൻ ഒരുപാട് പൈസ ചെലവാക്കേണ്ടതില്ല. വീട്ടിൽ എന്നും ഉണ്ടാകുന്ന സാധങ്ങൾ മാത്രം മതി.

   

ഒരുപിടി ചവ്വരി ഉണ്ടെങ്കിൽ ഏതൊരു വസ്ത്രത്തെയും വടിപോലെ നിർത്താം. തയ്യാറാക്കുന്നതിനായി അര കപ്പ് ചവ്വരി എടുത്ത് അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക. ചവ്വരി നന്നായി വെന്തു കുറുകി വന്നതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ചൂടാറിയതിനു ശേഷം ചവ്വരി അരിച്ചെടുക്കുക.അരിച്ചു മാറ്റിവെച്ച ചവ്വരി വെള്ളത്തിൽ നിന്നാണ് വസ്ത്രങ്ങൾ വടിപോലെ നിർത്താനുള്ള പശ തയ്യാറാക്കുന്നത്.

കുറുകിയ വെള്ളത്തിലേക്ക് ആവശ്യത്തിന് പച്ചവെള്ളം ഒഴിച്ച് തുണികൾ എല്ലാം തന്നെ മുക്കി എടുക്കാവുന്നതാണ്. അതുപോലെ തന്നെ മറ്റൊരു മാർഗം കൂടി നോക്കാം. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചൂടു വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ ചേർത്ത് നന്നായി കട്ടയില്ലാതെ ഇളക്കിയെടുക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ റോസ് വാട്ടർ ചേർക്കാവുന്നതാണ്.

ശേഷം തയ്യാറാക്കി വെച്ച വെള്ളത്തെ ഒരു സ്പ്രേ ബോട്ടിലേക്ക് പകർത്തി വക്കുക. ഇസ്തിരി ചെയ്യുന്ന സമയത്ത് ഈ വെള്ളം വസ്ത്രങ്ങളിലേക്ക് സ്പ്രേ ചെയ്തു ഇസ്തിരി ചെയ്തെടുക്കാം. ഫ്രിഡ്ജിൽ എടുത്തു വക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം. ഈ രീതിയിൽ ഒട്ടും ചിലവില്ലാതെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് വസ്ത്രങ്ങൾ വടിപോലെ കാത്തു സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *