കോഴിക്കറിയുടെ രുചിയിൽ കുമ്പളങ്ങ കറി ഉണ്ടാക്കിയാലോ. കുമ്പളങ്ങ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്ത് നോക്കൂ.

സാധാരണ വീടുകളിൽ കുമ്പളങ്ങ മാത്രമിട്ട് കറിവെക്കുന്നത് പതിവുള്ള കാര്യമില്ല. ഓലൻ, മോരുകറി എന്നിവ ഉണ്ടാക്കുന്നതിനാണ് സാധാരണ കുമ്പളങ്ങ ഉപയോഗിക്കാറുള്ളത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ കോഴിക്കറിയുടെ രുചിയോടെ കുമ്പളങ്ങ തയ്യാറാക്കി എടുക്കാം. കുമ്പളങ്ങകറി തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ മല്ലി, മുകാൽ ടീസ്പൂൺ പെരുംജീരകം, രണ്ട് ഏലക്കായ, ഒരു തക്കോലം, ചെറിയ കഷ്ണം കറുവ പട്ട,6 കരയാമ്പു എന്നിവ ഇട്ട് നന്നായി ചൂടാക്കി എടുക്കുക.

ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക. തേങ്ങ നന്നായി മൊരിഞ്ഞു വന്നതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, എരിവിന് ആവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക.

എണ്ണ നന്നായി ചൂടായ ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക്, ഉലുവ ഇട്ടു പൊട്ടിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി, മൂന്ന് പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. ശേഷം അര കപ്പ് പുളിവെള്ളം ഒഴിച്ച് ചൂടായതിനു ശേഷം മറച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.

കുമ്പളങ്ങ നന്നായി വെന്തു വന്നതിനു ശേഷം തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം വീണ്ടും നന്നായി തിളപ്പിച്ചെടുക്കുക. എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം തീ ഓഫ് ചെയ്ത് ഇറക്കിവെക്കാം. ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമായ കുമ്പളങ്ങ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.