ശരിയായ രീതി ഇതാണ്. ജീരകം ഇങ്ങനെ ഉപയോഗിച്ചാൽ ദഹനപ്രശ്നങ്ങളെ വേരോടെ അകറ്റാം.

സുഗന്ധദ്രവ്യമായ ജീരകത്തെ ഭക്ഷണത്തിൽ ധാരാളമായി ആയി നാം ഉപയോഗിച്ച് വരാറുണ്ട്. കേവലം സുഗന്ധദ്രവ്യം മാത്രമല്ല ജീരകം. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മരുന്നു കൂടിയാണ്. ശരിയായ രീതിയിൽ ജീരകത്തെ ഉപയോഗിക്കുകയാണെങ്കിൽ പല ശാരീരിക പ്രശ്നങ്ങളും നിസ്സാരമായി വേരോടെ അകറ്റാം.ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന പലതരം പ്രശ്നങ്ങളെയും അകറ്റാൻ ജീരകം ഒന്നു മതി.

   

ഇതിൽ അടങ്ങിയിരിക്കുന്ന തൈമോൺ എന്ന ഘടകവും എണ്ണകളും ആണ് ഇതിന് സഹായിക്കുന്നത്. ഇത് ഉമിനീരിനെ ധാരാളമായി ഉല്പാദിപ്പിച്ച് ദഹനപ്രക്രിയയെ സുഖമായി നടക്കാൻ സഹായിക്കുന്നു. എല്ലാദിവസവും ജീരക വെള്ളം കുടിച്ച് ദഹനപ്രക്രിയയെ സുഗമമാക്കുക. ഉയർന്ന തരത്തിൽ ഫൈബർ അടങ്ങിയിരിക്കുന്ന ഒരു പദാർത്ഥമാണ് ജീരകം അതുകൊണ്ടുതന്നെ മലബന്ധ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ജീരകം കഴിക്കുന്നത് ഉത്തമ പരിഹാരമാണ്.

മൂലക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് ജീരകം വളരെയധികം ഗുണകരമാണ്. ശരീരത്തിലുണ്ടാകുന്ന അണുക്കളെയും ബാക്ടീരിയകളെയും ഇല്ലാതാക്കാൻ ജീരകം വളരെയധികം നല്ലതാണ് അതുകൊണ്ടുതന്നെ ശ്വാസംമുട്ട്, ജലദോഷം, ചുമ, ആസ്മ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നു. അതുപോലെതന്നെ ഗർഭിണികളായ സ്ത്രീകൾക്ക് ജീരകം വളരെയധികം ആരോഗ്യപ്രദമായ ഒരു മരുന്നാണ്. ഗർഭിണികളിൽ കണ്ടു വരുന്ന ഓക്കാനം, ചർദ്ദി, മലബന്ധ പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രതിരോധിക്കാൻ വളരെ നല്ലതാണ്.

മാത്രമല്ല സുഖപ്രസവത്തിനും വളരെ ഉപയോഗപ്രദമാണ്. പ്രസവത്തിന് ശേഷം മുലപ്പാൽ സമൃദ്ധമായി ഉണ്ടാകുന്നതിനും ഇത് നല്ലൊരു വഴിയാണ്. പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ജീരകത്തിൽ അടങ്ങിയിരിക്കുന്ന മെലറ്റോണിൻ എന്ന പദാർത്ഥം നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. ദിവസവും ജീരകവും തേനും പഴവും ചേർത്ത് കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *