ആരും ചിന്തിക്കാത്ത രീതിയിൽ ക്ലോസറ്റും ഫ്ലോർ ടൈലും ബ്രഷ് ഇല്ലാതെ 10 മിനിറ്റിൽ വൃത്തിയാക്കാം.

വീട് വൃത്തിയാക്കിയെടുക്കാൻ വീട്ടമ്മമാർക്ക് ഒത്തിരി സമയം ചിലവാക്കേണ്ടി വരുന്നുണ്ട്. ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വീട് നല്ല വൃത്തിയിൽ സൂക്ഷിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഒരുപാട് സമയമൊന്നും എടുക്കാതെ എളുപ്പ മാർഗത്തിൽ വീട്ടിലെ അഴുക്കുകളും മറ്റും നീക്കം ചെയ്യാൻ സാധിക്കുന്ന വഴി നോക്കിയാലോ.

   

ഓരോ വീട്ടിലും ക്ലോസെറ്റിലും ഫ്ലോർ ടൈലും അടിഞ്ഞുകൂടുന്ന കറകൾ വൃത്തിയാക്കാൻ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടോ. എന്നാൽ ഇതുവരെ ആരും ചെയ്തു നോക്കാത്ത രീതിയിൽ വളരെ പെട്ടെന്ന് തന്നെ എത്ര അടിഞ്ഞുകൂടിയ അഴുക്കും നിസ്സാരമായി വൃത്തിയാക്കി എടുക്കാം. അതിനായി ബ്രഷോ കൈയ്യോ ഉപയോഗിക്കേണ്ടതില്ല.

ടിഷ്യു പേപ്പർ മാത്രം ഉപയോഗിച്ചു കൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കാം. അതിനായി അഴുക്കുപിടിച്ച ക്ലോസെറ്റ് വൃത്തിയാക്കുന്നതിന് അതിന് അകത്തേക്ക് മൂന്ന് ടിഷ്യൂ പേപ്പർ കീറിയത് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, രണ്ട് ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് ലിക്വിഡ് ബ്ലീച്ച് എന്നിവ ചേർത്ത് 10 മിനിറ്റ് മൂടിവെക്കുക. അതിനുശേഷം ഫ്ലാഷ് ചെയ്ത് നോക്കിയാൽ എല്ലാ അഴുക്കും തന്നെ പോയിരിക്കും.

അതുപോലെതന്നെ അഴുക്കുപിടിച്ച വാൾ ടൈൽ വൃത്തിയാക്കുന്നതിന് അഴുക്കുപിടിച്ച ഭാഗത്ത് ടിഷ്യു പേപ്പർ വെച്ച് അതിലേക്ക് ലിക്വിഡ് ബ്ലീച്ച് സ്പ്രേ ചെയ്തു കൊടുക്കുക. 10 മിനിറ്റിനു ശേഷം നീക്കം ചെയ്താൽ എല്ലാ അഴുക്കുകളും പോയിരിക്കും. ഇതേ രീതിയിൽ തന്നെ ഫ്ലോർ ടൈൽ അഴുക്കുകളും നീക്കം ചെയ്യാം. ഇനി വീട്ടമ്മമാർക്ക് ജോലികളെല്ലാം വളരെ വേഗം ചെയ്ത് തീർക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *