ലെയർ പൊറോട്ട ഉണ്ടാക്കാൻ ഇനി വീശിയടിക്കേണ്ട. അരമണിക്കൂറിൽ നല്ല ചൂട് പൊറോട്ട റെഡിയാക്കാം. | Making Of Layer Parotta

നല്ല ചൂട് പൊറോട്ടയും ബീഫ് കറിയും ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ. ഏതൊരാൾക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പൊറോട്ട. തട്ടുകടയിൽ കിട്ടുന്ന നല്ല മൊരിഞ്ഞ പൊറോട്ട ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം. വീശി അടിക്കേണ്ട ആവശ്യമില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ മൂന്ന് കപ്പ് മൈദ എടുക്കുക.

അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക, ഒരു ടീസ്പൂൺ ഓയിൽ ചേർക്കുക. അതിനുശേഷം ചെറിയ ചൂടോടു കൂടിയ വെള്ളം ആവശ്യത്തിന് അനുസരിച്ച് ഒഴിച്ചുകൊടുത്തു മാവ് കുഴച്ച് എടുക്കുക. ശേഷം കയ്യിൽ അൽപ്പം എണ്ണ തടവിയും മൈദയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചും ഒരു 15 മിനിറ്റ് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.

അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മാവ് അടച്ച് മാറ്റിവെക്കുക. അതിനു ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം കൈകൊണ്ട് നന്നായി പരത്തിയെടുക്കുക. പരത്തി എടുക്കുമ്പോൾ ആവശ്യത്തിനനുസരിച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം അതിനുമുകളിലായി കുറച്ച് എണ്ണ ഒഴിച്ച് മൈദ പൊടി ഇടുക. ശേഷം ഒരു ഭാഗത്തുനിന്നും വലിച്ച് നീട്ടി എടുക്കുക.

അതിനുശേഷം വട്ടത്തിൽ ചുറ്റിച്ചെടുക്കുക. ശേഷം കൈകൊണ്ട് നന്നായി പരത്തി പൊറോട്ട തയ്യാറാക്കുക. അതിനുശേഷം ചുട്ടെടുക്കുക. ചുട്ടെടുക്കുബോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ചെറിയ ചൂടോടുകൂടി പൊറോട്ടയുടെ വശങ്ങളെല്ലാം തന്നെ തട്ടി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീശി അടിക്കാതെ പൊറോട്ട തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.