ഗോതമ്പ് പുട്ട് സോഫ്റ്റ്‌ ആയില്ലെന്ന് ഇനി ആരും പറയരുത്. പുട്ടിനു നനക്കുമ്പോൾ ഇതു മാത്രം ചേർത്ത് നോക്കൂ.

ആവി പറക്കുന്ന പുട്ടും നല്ല കടലക്കറിയും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ. ചൂട് ചായയോടൊപ്പം പുട്ട് തന്നെ കഴിക്കാനും നല്ല രുചിയാണ്. അരിപൊടി മാത്രമല്ല പുട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. റാഗി ഗോതമ്പ് റവ എന്നിവയെല്ലാം പുട്ട് ഉണ്ടാക്കാനായി വീട്ടമ്മമാർ ഉപയോഗിച്ചുവരുന്നു. ഏതു പുട്ട് ഉണ്ടാക്കിയാലും വളരെ സോഫ്റ്റ് ആയി വെന്തു വന്നാൽ മാത്രമേ കഴിക്കാൻ രുചി ഉണ്ടാക്കൂ.

ചായക്കടയിലെ സോഫ്റ്റ് പുട്ട് വീട്ടിൽ ഉണ്ടാക്കാൻ എത്ര ശ്രമിച്ചാലും നാടകത്തെ പോകാറുണ്ട്. എന്നാൽ ഇതിനി ആ പ്രശ്‍നം ഇല്ല. പുട്ട് ഉണ്ടാകുമ്പോൾ ഇതും കൂടി ചേർത്താൽ പുട്ട് സോഫ്റ്റായിലെന്നു ആരും പറയില്ല. ആദ്യം തന്നെ ഒരു പാനിലേക്ക് രണ്ടു കപ്പ് ഗോതമ്പു പൊടി ഇട്ടു നന്നായി ചൂടാക്കി എടുക്കുക. പൊടി കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക.

ശേഷം പൊടി നന്നായി ചൂടാറിയാൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് പുട്ടിനു നനച്ച് എടുക്കുക. നനച്ചതിന് ശേഷം ഗോതമ്പുപൊടി മിക്സിയിൽ ഇടുക അതിനോടൊപ്പം ഒരു ടീസ്പൂൺ വെളിച്ചണ്ണ ഒഴിച്ച് നന്നായി പൊടിച്ചെടുക്കുക. വെളിച്ചെണ്ണ പുട്ട് നല്ല സോഫ്റ്റ് ആയി കിട്ടാൻ ഉപയോഗിക്കാം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക.

അതിനുശേഷം പുട്ടുണ്ടാക്കുന്ന കുഴലിലേക്ക് ആദ്യം അൽപ്പം തേങ്ങ ഇട്ടു കൊടുക്കുക ശേഷം കുറച്ച് ഗോതമ്പ് കൊടുക്കുക. ഇതേ രീതിയിൽ തേങ്ങയും ഗോതമ്പും ഇട്ടുകൊടുത്തു ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. ഈ രീതിയിൽ ഏതുതരം പുട്ട് ഉണ്ടാക്കുവാനും സാധിക്കും. പുട്ടിനു നനക്കുന്ന സമയത്ത് അൽപ്പം വെളിച്ചെണ്ണ ചേർത്ത് നനച്ചാൽ പുട്ട് നല്ല സോഫ്റ്റായി ഉണ്ടാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.