നല്ല കിടിലൻ നെയ്യപ്പം ഉണ്ടാക്കാൻ ഇനി വെറും 10 മിനിറ്റ് മതി.. ഇനി ചായകടി എളുപ്പം തയ്യാറാക്കാം.. | Easy Neyyappam Making

മലയാളികളുടെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് നെയ്യപ്പം. ഏതുനേരവും കഴിക്കാൻ വളരെ രുചികരമായ ഒരു പലഹാരമാണ് നെയ്യപ്പം. ഇനി എല്ലാവർക്കും നെയ്യപ്പം വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ഒരു കപ്പ് മൈദ പൊടിയും എടുത്ത് വയ്ക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.

രണ്ടു നുള്ള് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതേസമയം മറ്റൊരു പാത്രത്തിൽ മധുരത്തിന് ആവശ്യമായ ശർക്കര ആവശ്യത്തിന് വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക. അതിനുശേഷം അരിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശർക്കരപ്പാനി ചൂടാറി വരുമ്പോൾ പൊടിയിലേക്ക് ചേർത്തു കൊടുക്കുക. ഒരുപാട് ലൂസ് ആവാതെ മാവ് തയ്യാറാക്കുക.

അതിനുശേഷം അരക്കപ്പ് റവ ചേർത്തു കൊടുത് ഇളക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ കുറച്ചു തേങ്ങാ കൊത്ത് ചേർത്തു വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മാവിലേക്ക് ചേർത്തു കൊടുത്തിളക്കുക. അതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് കൊടുത്ത് ഇളക്കുക.

അരിപ്പൊടി ഉപയോഗിക്കുന്നതിന് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഒരു ചട്ടിയെടുത്ത് ചൂടാക്കിയ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ മാവ് കോരി ഒഴിക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു പകർത്തി വയ്ക്കുക. ഇനി വളരെ എളുപ്പത്തിൽ തന്നെ നെയ്യപ്പം തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.